ADVERTISEMENT

‘ആനന്ദ’ത്തിലെ ദേവികയും വരുണും മലയാളികൾക്ക് പരിചിതരായിട്ട് 6 വർഷം പിന്നിടുമ്പോൾ അന്നു ആന്റണിയും അരുൺ കുര്യനും വീണ്ടും ഒന്നിക്കുന്ന ‘പൂക്കാലം’ തിയറ്ററുകളിലേക്ക് എത്തുകയാണ്. ‘ഹൃദയം’ എന്ന സിനിമയിലും ഇവർ അഭിനയിച്ചിരുന്നു. ഇവരുടെ സൗഹൃദവും സിനിമാതിരക്കുകൾക്കപ്പുറമുള്ള ജീവിതവുമെല്ലാം സോഷ്യൽ മീഡിയകളിലൂടെ അവർ പങ്കുവെക്കാറുണ്ട്. ആനന്ദത്തിനു ശേഷം ഗണേഷ് രാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് പൂക്കാലം. ആനന്ദത്തിൽനിന്ന് പൂക്കാലത്തിലേക്കെത്തുമ്പോൾ തിരഞ്ഞെടുക്കുന്ന സിനിമകളിലും ജീവിതത്തിലും വന്ന മാറ്റങ്ങളെക്കുറിച്ച് അന്നുവും അരുണും മനോരമ ഓൺലൈനുമായി സംസാരിക്കുന്നു:– 

 

സിനിമ ബാധിക്കാത്ത ജീവിതം

 

‘ആനന്ദം ചെയ്ത സമയത്ത് സിനിമയോടുണ്ടായിരുന്ന സമീപനമല്ല ഇപ്പോഴുള്ളത്. പണ്ടൊക്കെ ഗണേഷേട്ടൻ റീടേക് പറയുമ്പോൾ, ‘ഗണേഷേട്ടാ ഇതു മതി, എനിക്കു വയ്യ’ എന്നൊക്കെ പറയുമായിരുന്നു. ഇപ്പോൾ ഞാൻ അങ്ങോട്ടു ചോദിക്കും ‘ഒരു ടേക് കൂടെ പോയാലോ’ എന്ന്. അങ്ങനെ ചില നല്ല മാറ്റങ്ങള്‍ വന്നിട്ടുണ്ട്. മറ്റു ജോലികൾ പോലെ സിനിമയെയും ഒരു ജോലി മാത്രമായേ കണ്ടിട്ടുള്ളൂ. സിനിമ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്. മറു ഭാഗത്ത് ഞാൻ കണ്ടന്റ് റൈറ്റിങ് ചെയ്തിട്ടുണ്ട്, കുട്ടികളെ പഠിപ്പിച്ചിട്ടുണ്ട്, ഇതിനെക്കാളൊക്കെ ചെറിയൊരു ഇഷ്ടം സിനിമയോടു കൂടുതലായി തോന്നിയതുകൊണ്ട് സിനിമകൾ ചെയ്യുന്നു. അറിയാതെ ഒരു കംഫർട് സോൺ ഉണ്ടായിവരുന്നുണ്ട്. അറിയുന്ന ആളുകൾ തന്നെയാണ് എന്നെ സിനിമയിലേക്ക് വിളിക്കുന്നത്. ആനന്ദവും ഹൃദയവും പൂക്കാലവുമെല്ലാം അങ്ങനെ സംഭവിച്ചതാണ്. അതു ചെറുതായി മാറ്റാൻ ശ്രമിക്കുന്നുണ്ട്.’ അന്നു ആന്റണി പറയുന്നു

 

വിജയരാഘവന്‍ എന്ന നാടകക്കാരൻ

 

‘വിജരാഘവൻ സറിന്റെ കൂടെയും കെപിഎസി ലീലാമ്മയുടെ കൂടെയും കുറേ സീനുകൾ എനിക്കീ സിനിമയിലുണ്ട്. പണ്ടത്തെ നാടകങ്ങൾ ചെയ്ത കഥകളൊക്കെ നമുക്ക് പറഞ്ഞു തരുമായിരുന്നു. പിന്നെ നമ്മൾ അഭിനയിക്കുന്നത് നോക്കി നിൽക്കും, എന്നിട്ട് ഇങ്ങനെ ചെയ്താൽ നന്നാവും എന്നൊക്കെ പറയും. മുഖം മാത്രം അഭിനയിച്ചിട്ട് കാര്യമില്ല ബോഡിയും ഉപയോഗിക്കണം എന്ന് പറയും. ഡബിങ് സമയത്തും ഒരുപാട് ടിപ്സ് തന്നിരുന്നു. ലീലാമ്മ ശരിക്കും അമ്മയെപോലെ ആയിരുന്നു’ അന്നു ആന്റണി പറയുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com