ശിവനായി അക്ഷയ് കുമാർ; ‘ഓ മൈ ഗോഡ് 2’ ടീസർ

Mail This Article
അക്ഷയ് കുമാര്‍, പങ്കജ് തൃപാഠി എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന കോമഡി ചിത്രം ‘ഓ മൈ ഗോഡ് 2’ ടീസർ എത്തി. 2012 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഓ മൈ ഗോഡിന്‍റെ രണ്ടാംഭാഗമാണിത്. യാമി ഗൗതം നായികയായി എത്തുന്നു. അമിത് റായിയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യ ഭാഗമൊരുക്കിയത് ഉമേഷ് ശുക്ല ആയിരുന്നു.
പരേഷ് റാവല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആദ്യ ഭാഗത്തില്‍ ഭഗവാന്‍ കൃഷ്‍ണനായാണ് അക്ഷയ് കുമാര്‍ പ്രത്യക്ഷപ്പെട്ടത്. രണ്ടാം ഭാഗത്തില്‍ ഭഗവാന്‍ ശിവന്റെ രൂപത്തിലാണ് സൂപ്പർതാരം എത്തുക. അരുൺ ഗോവിൽ, ഗോവിന്ദ് നാംദേവ് എന്നിവരാണ് മറ്റ് താരങ്ങൾ. ചിത്രം ഓഗസ്റ്റ് 11ന് തിയറ്ററുകളിലെത്തും.