ADVERTISEMENT

മുകേഷിന്റെ മകനും നടനുമായ ശ്രാവൺ മുകേഷിന്റെ പിറന്നാൾ കുറിപ്പും ചിത്രങ്ങളുമാണ് ശ്രദ്ധേയമാകുന്നത്. തന്റെ ജീവിതത്തിലെ നെടുന്തൂണും ശക്തിയുമാണ് അമ്മയും സഹോദരനുമെന്നും ശ്രാവൻ പറയുന്നു.

‘‘പിറന്നാൾ എന്നത് ഒരു പുതിയ തുടക്കവും, ആരംഭവുമാണ്. പുതിയ പ്രതീക്ഷയോടെ, പുതിയ പരീക്ഷണങ്ങള്‍ നടത്താനും, ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും മുന്നോട്ട് പോകാനുള്ള തുടക്കം. എന്റെ നെടുന്തൂണും ശക്തിയുമായി കൂടെ നില്‍ക്കുന്ന അമ്മയ്ക്കും മിക്കിക്കും നന്ദി.’’–ശ്രാവണ്‍ കുറിച്ചു. അമ്മ സരിതയെയും സഹോദരൻ തേജസിനെയും ചിത്രങ്ങളിൽ കാണാം.

2018ൽ ‘കല്യാണം’ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ ശ്രാവൻ പിന്നീട് സിനിമ ഉപേക്ഷിച്ച് ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. റാസൽഖൈമ ഗവൺമെന്റ് ആശുപത്രിയിൽ എമർജൻസി യൂണിറ്റിൽ ഡോക്ടറായി ജോലി ചെയ്യുകയാണ് ശ്രാവൺ.

1988ലായിരുന്നു സരിതയുടെയും മുകേഷിന്റെയും വിവാഹം. 2011ല്‍  ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു. ഒരുകാലത്ത് തെന്നിന്ത്യയിലെ തിരക്കേറിയ നായികയായ താരം വിവാഹത്തോടെ സിനിമയിൽ നിന്നും അപ്രത്യക്ഷമായിരുന്നു. 

ശ്രാവണിന്റെയും തേജസിന്റെയും നിർബന്ധത്തിന് വഴങ്ങിയാണ് സരിത വീണ്ടും സിനിമാ ലോകത്തെത്തി. ശിവകാർത്തികേയൻ ചിത്രമായ ‘മാവീരനിലൂടെ’യായിരുന്നു തിരിച്ചുവരവ്. സിനിമയിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു.

English Summary:

Shravan Saritha Mukesh Birthday Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com