ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

അർജുൻ അശോകൻ, മാളവിക മനോജ്, അപർണ ദാസ്, സം​ഗീത മാധവൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്ണു വിനയ് സംവിധാനം ചെയ്ത ‘ആനന്ദ് ശ്രീബാല’ കഴിഞ്ഞ ദിവസമാണ് തിയറ്റർ റിലീസ് ചെയ്തത്. പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടി മികച്ച പ്രതികരണങ്ങളോടെ ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സിനിമ കാണാനെത്തുന്നവരിൽ ഭൂരിഭാ​ഗവും കുടുംബ പ്രേക്ഷകരാണ്. കാവ്യ ഫിലിം കമ്പനിയോടൊപ്പം ആൻ മെഗാ മീഡിയയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. പ്രിയ വേണുവും നീതാ പിന്റോയുമാണ് നിർമാതാക്കൾ. അഭിലാഷ് പിള്ള തിരക്കഥ രചിച്ച ചിത്രം യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നതെന്ന് ആരംഭത്തിലെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. 

ട്രെയിലർ പുറത്തിറങ്ങിയപ്പോഴും പോലീസിനെ കുഴക്കിയ ആ സംഭവം ഏതാണെന്ന് പ്രേക്ഷകർക്ക് മനസ്സിലായിരുന്നില്ല. എന്നാൽ സിനിമയുടെ ആദ്യ ഷോ കഴിഞ്ഞതോടെ പ്രേക്ഷകർ ഒന്നടങ്കം പറയുന്നത് 'മിഷേൽ ഷാജി' എന്ന പേരാണ്. 2017 ആത്മഹത്യ എന്ന് പൊലീസ് വിധിയെഴുതിയ മിഷേൽ കേസ് 2024ൽ 'ആനന്ദ് ശ്രീബാല'യിലൂടെ വീണ്ടും ചർച്ചയാവുകയാണ്. സിനിമ കണ്ടവർക്കെല്ലാം മിഷേലിന് എന്താണ് സംഭവിച്ചത് എന്നതിന്റെ ഏകദേശ ധാരണ ലഭിച്ചിട്ടുണ്ട്. ചിത്രം കണ്ടതോടെ മിഷേലിന്റെ പിതാവ് വീണ്ടും മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. തന്റെ മകളുടെ കൊലപാതകം പൊലീസ് ആർക്കൊക്കെയോ വേണ്ടി ആത്മഹത്യയാക്കി മാറ്റിയതാണ് എന്നാണ് അദ്ദേഹം പറയുന്നത്. അവൾ ധരിച്ചിരുന്ന ബാ​​ഗോ ആഭരണങ്ങളോ ഒന്നും മൃതദേഹത്തിന്റെ സമീപത്തുണ്ടായിരുന്നില്ല. 

ഷാജിയുടെ വാക്കുകൾ, ‘‘പൊലീസിന്റെ ഭാ​ഗത്തുനിന്നുണ്ടായ വീഴ്ചകൾ ചിത്രത്തിൽ എടുത്ത് കാണിക്കുന്നുണ്ട്. പോലീസ് പ്രതികളോടൊപ്പം കൂടിനിന്ന് അവരെ സംരക്ഷിച്ചുകൊണ്ട് ഏത് കൊലപാതകവും ആത്മഹത്യയാക്കുന്ന ഒരു പ്രതീതി ഇതിനകത്ത് അവര് കൊണ്ടുവന്നിട്ടുണ്ട്. സിനിമ കണ്ടപ്പോൾ ഞങ്ങൾ നടന്ന വഴികളിലൂടെ വീണ്ടും യാത്ര ചെയ്തു. വനിത സ്റ്റേഷൻ, കസബ സ്റ്റേഷൻ സെൻട്രൽ സ്റ്റേഷൻ തുടങ്ങി ഓരോ സ്റ്റേഷനിലും കയറിയിറങ്ങിയ അനുഭവങ്ങൾ വളരെ മനോഹരമായ് അവർ അവതരിപ്പിച്ചിട്ടുണ്ട്.’’

2017 മാർച്ച് 5ന് കൊച്ചിയിലെ ഗോശ്രീ പാലത്തിന് താഴെയുള്ള കായലിൽ നിന്നാണ് സിഎ വിദ്യാർഥി മിഷേലിന്റെ മൃതദേഹം പൊലീസിന് ലഭിക്കുന്നത്. മിഷേലിനെ കാണാതായ നിമിഷം മുതലേ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസിന്റെ ഭാഗത്തു നിന്നു വേണ്ട തുടർ നടപടികൾ ഉണ്ടായില്ലെന്ന് കുടുംബം അന്നേ പരാതിയായി പറഞ്ഞിരുന്നു. കലൂർ പള്ളിയിലേക്ക് പോവുന്നു എന്ന മിഷേലിന്റെ ഫോൺ സന്ദേശം പിന്തുടർന്നിരുന്നെങ്കിൽ ഒരുപക്ഷേ ആ രാത്രി തന്നെ അവളെ കണ്ടെത്താനാകുമായിരുന്നുവെന്നാണ് കുടുംബം പറഞ്ഞത്. 

‘2018’നും 'മാളികപ്പുറം’നും ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും വീണ്ടും ഒന്നിച്ച സിനിമയാണ് ആനന്ദ് ശ്രീബാല. ലോ കോളജ് വിദ്യാർഥിയായ മെറിന്റെ മരണവും അതിനോടനുബന്ധിച്ചുള്ള പൊലീസിന്റെ അന്വേക്ഷണവുമാണ് ചിത്രത്തിൽ ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്. ആനന്ദ് ശ്രീബാലയായി അർജുൻ അശോകനും മെറിനായ് മാളവിക മനോജും വേഷമിട്ട ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, നന്ദു, സലിം ഹസ്സൻ, കൃഷ്ണ, വിനീത് തട്ടിൽ, മാസ്റ്റർ ശ്രീപദ്, സരിത കുക്കു, തുഷാരപിള്ള തുടങ്ങിവരാണ് അഭിനയിച്ചത്. വിഷ്ണു നാരായണൻ ഛായാഗ്രഹണവും കിരൺ ദാസ് ചിത്രസംയോജനവും നിർവഹിച്ച ചിത്രത്തിലെ ഗാനങ്ങൾക്ക് രഞ്ജിൻ രാജാണ് സംഗീതം പകർന്നത്.

ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ബിനു ജി നായർ, ലൈൻ പ്രൊഡ്യൂസേർസ്: ഗോപകുമാർ ജി കെ, സുനിൽ സിങ്, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി പട്ടിക്കര, ടീസർ കട്ട്: അനന്ദു ഷെജി അജിത്, ഡിസൈൻ: ഓൾഡ് മോങ്ക്സ്, സ്റ്റീൽസ്: ലെബിസൺ ഗോപി, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

English Summary:

Anand Sreebala Movie Running Successfully In Theatres

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com