ബറോസ് ആർട് മത്സരത്തിൽ പങ്കെടുക്കൂ; മോഹൻലാൽ നൽകും വമ്പൻ സമ്മാനം
Mail This Article
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന 3ഡി സിനിമ ബറോസിന്റെ റിലീസിനോട് അനുബന്ധിച്ച് പ്രേക്ഷകർക്ക് കലാമത്സരമൊരുക്കി അണിയറപ്രവർത്തകൾ. മോഹൻലാലിൻറെ സമൂഹമാധ്യമ അകൗണ്ടുകളിലൂടെയാണ് വിവരം പങ്കുവച്ചത്. വിജയികൾക്ക് വലിയ സമ്മാനങ്ങളാണ് മോഹൻലാലും സംഘവും പ്രഖ്യാപിച്ചിരിക്കുന്നത്.
നിങ്ങളുടെ സർഗാത്മകതയ്ക്ക് അവസരം: ബറോസ് കലാമത്സരം
ബറോസിൻ്റെ മോഹിപ്പിക്കുന്ന ലോകത്തേക്ക് കടന്നുവരൂ, നിങ്ങളുടെ കലാസൃഷ്ടിയിലൂടെ ആ മന്ത്രികതയ്ക്ക് ജീവൻ നൽകൂ! ആവേശകരമായ സമ്മാനങ്ങളും പ്രത്യേക അവസരങ്ങളും കാത്തിരിക്കുന്നു.
സമ്മാനങ്ങൾ
* ഗ്രാൻഡ് പ്രൈസ്: ₹1,00,000 + മോഹൻലാലിനെ നേരിട്ട് കണ്ടു, നിങ്ങളുടെ കലാസൃഷ്ടി അവതരിപ്പിക്കാം.
* രണ്ടാം സമ്മാനം: ₹50,000 + നിങ്ങളുടെ കലാസൃഷ്ടിയിൽ; മോഹൻലാലിൻറെ പ്രത്യേക ഓട്ടോഗ്രാഫ് നേടാം.
* മൂന്നാം സമ്മാനം: ₹25,000
എങ്ങനെ പങ്കെടുക്കാം
* നിങ്ങളുടെ സൃഷ്ടികൾ #BarrozArtContest എന്ന ഹാഷ്‌ടാഗ് ചേർത്ത് അപ്‌ലോഡ് ചെയ്യൂ.
* ഔദ്യോഗിക ബറോസ് ആർട്ട് അസറ്റുകൾക്കും നിബന്ധനകൾക്കും വ്യവസ്ഥകൾക്കും,
മോഹൻലാലിൻറെ ഇൻസ്റ്റാഗ്രാം പേജിലെ ബയോയിലെ ലിങ്ക് പരിശോധിക്കുക.
മത്സര വിശദാംശങ്ങൾ
* ഡിസംബർ 6, 2024നു മത്സരം തുടങ്ങും
* സമർപ്പിക്കാനുള്ള അവസാന തീയതി- ഡിസംബർ 31, 2024
* വിജയികളെ ജനുവരി 10, 2025നു പ്രഖ്യാപിക്കും
നിങ്ങളുടെ ഭാവനയിൽ ബറോസിൻ്റെ മാന്ത്രികതയും നിഗൂഢതയും വിടരട്ടേ..