കേരളമെമ്പാടും ബറോസ് ട്രഷർ ഹണ്ട്; 5 ലക്ഷത്തിലധികം രൂപ മൂല്യം വരുന്ന സമ്മാനങ്ങൾ നേടാൻ അവസരം

Mail This Article
നിധി കാക്കുന്ന ഭൂതത്തിന്റെ കഥയുമായി മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ത്രി ഡി സിനിമ ‘ബറോസ്’ ഡിസംബർ 25ന് ലോകമെമ്പാടും തിയറ്ററുകളിലെത്തുകയാണ്. ബറോസിന്റെ വരവ് ആഘോഷമാക്കാൻ, കേരളത്തിലുടനീളം പ്രേക്ഷകർക്കായി ഒരു ട്രഷർ ഹണ്ട് മൽസരം അവതരിപ്പിക്കുകയാണ് മനോരമ ഓൺലൈനും ജെയിൻ യൂണിവേഴ്സിറ്റിയും.
ജില്ലാ അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ‘ബറോസ് ട്രഷർ ഹണ്ട്’ മത്സരത്തിൽ ക്യാഷ് പ്രൈസ് ഉൾപ്പെടെ 5 ലക്ഷം രൂപയിൽ അധികം മൂല്യം വരുന്ന സമ്മാനങ്ങൾ സ്വന്തമാക്കാം. റജിസ്റ്റർ ചെയ്യുന്ന ആദ്യ 25 പേർക്കു വീതമാണ് ഓരോ ജില്ലയിലും പങ്കെടുക്കാൻ അവസരം. റജിസ്റ്റർ ചെയ്തവർ മത്സര ദിവസം സംഘാടകർ പറയുന്ന സ്ഥലത്തെത്തണം. അവിടെനിന്നാണ് ട്രഷർ ഹണ്ട് ആരംഭിക്കുക. വിവിധ സ്ഥലങ്ങളില്‍ ഒളിപ്പിച്ചിരിക്കുന്ന സൂചനകൾ പിന്തുടർന്നാണ് ‘ബറോസ് നിധിപ്പെട്ടി’യുടെ താക്കോൽ കണ്ടെത്തേണ്ടത്.
ആദ്യം പെട്ടി തുറക്കുന്ന വിജയിക്ക് 10000 രൂപ, രണ്ടാമത് എത്തുന്ന ആൾക്ക് 6000 രൂപ, മൂന്നാമത് എത്തുന്ന ആൾക്ക് 4000 രൂപ എന്നിങ്ങനെയാണ് സമ്മാനം. പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന സമ്മാനമായി ബറോസ് ടീഷർട് അടങ്ങിയ ഗിഫ്റ്റ് ഹാംപറുണ്ട്.
പങ്കെടുക്കാൻ: നിങ്ങളുടെ പേര്, വയസ്സ്, മേൽവിലാസം, താമസിക്കുന്ന ജില്ല, ഫോൺ നമ്പർ എന്നിവ നൽകി താഴെ കൊടുക്കുന്ന ലിങ്കിൽ കയറി റജിസ്റ്റർ ചെയ്യുക. ആദ്യം റജിസ്റ്റർ ചെയ്യുന്ന 25 പേർക്കാണ് പങ്കെടുക്കാനാകുക. മത്സരത്തിന്റെ തീയതിയും സമയവും പിന്നീട് ഇവരെ വിളിച്ച് അറിയിക്കും.
റജിസ്റ്റർ -www.manoramaonline.com/barroztreasurehunt
കൂടുതൽ വിവരങ്ങൾക്ക്: 9744063210