'ജീവിതത്തിലെ വലിയ സമ്മാനം വരാൻ പോകുന്നു'; സന്തോഷം പങ്കുവച്ച് കിയാരയും സിദ്ധാർഥും

Mail This Article
കുഞ്ഞു ജനിക്കാൻ പോകുന്നുവെന്ന സന്തോഷം പങ്കുവച്ച് കിയാരാ അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും. കമ്പിളി നൂലിൽ തുന്നിയ രണ്ട് കുഞ്ഞു സോക്സുകൾ കയ്യില്‍ പിടിച്ച ചിത്രമാണ് ഇരുവരും പങ്കുവച്ചത്. 'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവു വലിയ സമ്മാനം വരാന്‍ പോകുന്നു' എന്ന കുറിപ്പും ചേർത്തിട്ടുണ്ട്.
നിരവധിപേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയത്. 'ഏറ്റവും മികച്ച സമയം വരാന്‍ പോകുന്നു, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ' എന്നാണ് കരീന കപൂറിന്റെ കമന്റ്. സമാന്ത റൂത്ത് പ്രഭു, നേഹ സക്‌സേന, രാകുല്‍ പ്രീത്, വരുണ്‍ ധവാന്‍, നേഹ ധൂപിയ, രാശി ഖന്ന, ആലിയ ഭട്ട്, ശില്‍പ ഷെട്ടി, ജാക്കലിന്‍ ഫെര്‍ണാണ്ടസ്, സൊനാക്ഷി സിന്‍ഹ, രശ്മിക മന്ദാന, പേളി മാണി തുടങ്ങിയവരും സന്തോഷത്തിൽ പങ്കുചേരുന്നുണ്ട്.
ഷേര്‍ഷാ എന്ന സിനിമയുടെ സെറ്റില്‍ വച്ച് 2020ല്‍ ആണ് കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. വിവാഹം വരെ ആ ബന്ധം ഇരുവരും പരസ്യപ്പെടുത്തിയിരുന്നില്ല. 2023ല്‍ രാജസ്ഥാനിലെ ജയ്‌സല്‍മെറില്‍ വച്ചായിരുന്നു സ്വപ്‌ന തുല്യമായ ആ വിവാഹം.
‘പരമ സുന്ദരി’ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്ര അഭിനയിക്കുന്നത്. ജാന്‍വി കപൂറാണ് ചിത്രത്തിലെ നായിക. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ‘ടോക്‌സിക്’ ആണ് കിയാരയുടെ പുതിയ ചിത്രം. നടി തന്റെ ഷൂട്ടിങ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയശേഷമാണ് കുഞ്ഞിനായുള്ള തയാറെടുപ്പുകൾ തുടങ്ങിയത് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.