‘സലാർ’ ഇന്ന് അര്‍ദ്ധരാത്രി മുതൽ നെറ്റ്ഫ്ലിക്സിൽ
Mail This Article
പ്രഭാസും പൃഥ്വിരാജും പ്രധാന വേഷങ്ങളിെലത്തിയ ബ്ലോക്ബസ്റ്റർ ചിത്രം ‘സലാർ’ ഒടിടി പ്രിമിയറിനൊരുങ്ങുന്നു. ജനുവരി 19ന് അർദ്ധരാത്രി മുതൽ നെറ്റ്ഫ്ലിക്സിലൂടെ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. ചിത്രം തിയറ്ററുകളിലെത്തി 28 ദിവസങ്ങൾക്കു ശേഷമാണ് ഒടിടിയിൽ റിലീസ് ചെയ്യുന്നത്.
കെജിഎഫ് 2വിനു ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്ത സലാർ ഡിസംബർ 22നാണ് തിയറ്ററുകളിലെത്തിയത്. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്തിരുന്നു. 650 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്. മലയാളത്തിലും ചിത്രം വലിയ വിജയമായിരുന്നു. ആദ്യ ദിന കലക്‌ഷനിലും ചിത്രം റെക്കോര്‍ഡിട്ടു.
കേരളത്തിൽ നിന്നുള്ള സലാറിന്റെ ആദ്യദിന കലക്‌ഷൻ 4.65 കോടിയായിരുന്നു. കർണാടക–11.60 കോടി. നോർത്ത് ഇന്ത്യ–18.6 കോടി. തമിഴ്നാട്–6.10 കോടി.
പൃഥ്വിരാജ് പ്രൊഡക്‌ഷൻസാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്‍തത്. കെജിഎഫ് സീരിസിനു ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ പ്രേക്ഷകരും വലിയ പ്രതീക്ഷയിലായിരുന്നു. പ്രഭാസിന്റെ വൺമാൻ ഷോയും പൃഥ്വിയുടെ ശക്തമായ പ്രകടനവും സിനിമയുടെ ഹൈലൈറ്റ് ആണ്.
രണ്ട് ഭാഗങ്ങളായെത്തുന്ന സിനിമയുടെ ആദ്യ ഭാഗത്തിന്റെ പേര് സലാർ: പാർട് വൺ സീസ് ഫയർ എന്നാണ്. കെജിഎഫ്, കാന്താര എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂർ ആണ് നിർമാണം.
രവി ബസ്രുര്‍ ആണ് സംഗീതം, ഛായാഗ്രഹണം ഭുവൻ ഗൗഡ. ശ്രുതി ഹാസൻ നായികയാകുന്നു. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങൾ. ഭുവൻ ഗൗഡ ഛായാഗ്രഹണവും രവി ബസ്രുർ സംഗീത സംവിധാനവും നിർവഹിക്കുന്നു.