ADVERTISEMENT

മലയാളികൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന ഗാനങ്ങൾ ആലപിച്ചു അകാലത്തിൽ വിടപറഞ്ഞുപോയ ഗായികയാണ് രാധിക തിലക്. നാലുവർഷം മുൻപ് അർബുദത്തെ തുടർന്നായിരുന്നു രാധിക തിലകിന്റെ വേർപാട്. പാട്ടിനെ ഏറെ പ്രണയിച്ച രാധികയുടെ വേർപാടിന്റെ വേദനയിൽ നിന്നും ഇതുവരെയും കുടുംബത്തിന് കരകയറാൻ ആയിട്ടില്ലെന്നു പറയുകയാണ് ഗായിക സുജാത. 

 

മഴവിൽ മനോരമയുടെ സൂപ്പർ ഫോർ എന്ന പരിപാടിയിൽ വച്ചായിരുന്നു രാധിക തിലകിന്റെ ഓർമകൾ സുജാത പങ്കുവച്ചത്. വേണുഗോപാലിനൊപ്പം രാധിക തിലക് ആലപിച്ച ഒറ്റയാൾപ്പട്ടാളത്തിലെ മായാമഞ്ചലിൽ എന്ന ഗാനം ഷോയുടെ ഭാഗമായി മത്സരാർത്ഥികളിലൊരാൾ അവതരിപ്പിച്ചു. എന്റെ അനിയത്തി പാടിയ പാട്ടാണ് എന്നു പറഞ്ഞുകൊണ്ടായിരുന്നു സുജാത രാധിക തിലകിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ചത്. 

 

"അവൾ ആഗ്രഹിച്ച രീതിയിൽ സിനിമാമേഖലയിൽ വളരാൻ കഴിഞ്ഞില്ല. പക്ഷെ, പാടിയ പാട്ടുകളിലെല്ലാം അവൾ അവളുടെ കയ്യൊപ്പ് ഇട്ടിട്ടാണ് പോയത്. ഒരു ചേച്ചിയെ ഒരുപാട് ആരാധിക്കുന്ന അനിയത്തി ആയിരുന്നു. വൈകുന്നേരങ്ങളിലാണ് ഞാൻ അവളെ ഒരുപാട് മിസ് ചെയ്യാറുള്ളത്. വൈകുന്നേരം ഞാൻ ടെറസിൽ നടക്കാൻ പോകാറുണ്ട്. ആറുമണി മുതിൽ ആറര വരെ ഫോൺ വിളിയാണ്. ഞങ്ങൾ എല്ലാം പറയും. ഇവിടെ നടക്കുന്ന കാര്യങ്ങൾ അവൾ പറയും. ചെന്നൈയിലെ കാര്യങ്ങൾ ഞാൻ പറഞ്ഞു കൊടുക്കും. വയ്യാതെ വീട്ടിൽ ഇരിക്കേണ്ടി വന്ന സമയത്തും ഈ വർത്തമാനങ്ങൾ ഞങ്ങൾ പറയാറുണ്ടായിരുന്നു. ഞങ്ങളുടെ കുടുംബം അതിൽ നിന്നും ഇതുവരെ കരകയറിയിട്ടില്ല," സുജാത നിറകണ്ണുകളോടെ പറഞ്ഞു. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com