ADVERTISEMENT

ചടുലമായ ചുവടുകൾ കൊണ്ട് അമ്പരപ്പിച്ച് കജോൾ–അജയ് ദേവഗൺ ദമ്പതികളുടെ മകൾ നൈസ. കജോൾ അഭിനയിച്ച ചിത്രത്തിലെ തന്നെ പാട്ടിനൊപ്പമാണ് മകളുടെ ഡാൻസ്. കൂട്ടുകാർക്കൊപ്പം ചുവടുവച്ച നൈസയുടെ വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിക്കഴിഞ്ഞു. നിരവധി പേരാണ് വിഡിയോ കണ്ടതും ഷെയർ ചെയ്തതും. 

 

സ്കൂള്‍ വേദിയിൽ ആണ് നൈസയും സുഹൃത്തുക്കളും ചേർന്നു നൃത്തം അവതരിപ്പിച്ചത്. ഒരേ വസ്ത്രം ധരിച്ചാണ് എല്ലാവരും വേദിയിൽ പ്രത്യക്ഷപ്പെട്ടത്. കജോൾ അഭിനയിച്ച ‘കഭി ഖുശി കഭി ഗം’ എന്ന ചിത്രത്തിലെ പാട്ടിനൊപ്പമാണ് നൈസയും കൂട്ടുകാരും ആദ്യം ചുവടുവച്ചത്. പിന്നീട് ‘മൈ നെയിം ഈസ് ഖാനി’ലെ പാട്ടുകൾക്കൊപ്പവും പ്രകടനം കാഴ്ചവച്ചു.

 

നാല് മിനിട്ടിലേറെ ദൈർഘ്യമുള്ള ഡാൻസ് വിഡിയോ ചുരുങ്ങിയ സമയത്തിനകമാണ് വൈറലായത്. സിംഗപ്പൂരിലെ സ്കൂളിലാണ് നൈസ പഠിക്കുന്നത്. കജോളിന്റെയും അജയ് ദേവഗണിന്റെയും മൂത്ത മകൾ ആണ് നൈസ. പത്ത് വയസ്സുകാരൻ യുഗ് ദേവ്ഗൺ സഹോദരനാണ്. മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങൾ കജോളും അജയ് ദേവഗണും പങ്കുവയ്ക്കാറുണ്ട്. മക്കളാണ് തങ്ങളുടെ ലോകമെന്നും താരദമ്പതികൾ വെളിപ്പെടുത്തിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com