ADVERTISEMENT

മഴവിൽ മനോരമയിലെ സൂപ്പർ 4 സംഗീത റിയാലിറ്റി ഷോയുടെ വിധികർത്താക്കളായെത്തിയ റിമി ടോമിയും സിത്താര കൃഷ്ണകുമാറും വിധു പ്രതാപും ജ്യോത്സ്നയും കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ്. നാല് ഗായകരും ഒരുമിച്ചു ചേർന്ന് പ്രേക്ഷകർക്ക് ആഘോഷത്തിന്റെ ചിരിക്കാഴ്ചയാണ് സമ്മാനിച്ചത്. ഷോയിലെ ‘തഗ്ഗ്’ ഡയലോഗുകളും തമാശകളും ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ ട്രെന്‍ഡിങ്ങാണ്. 

 

ഇപ്പോഴിതാ മഴവിൽ മനോരമയിലെ സൂപ്പർ കുടുംബം എന്ന പുതിയ പരിപാടിയിലും റിമിയും സിത്താരയും വിധുവും എത്തുന്നുണ്ട്. എന്നാൽ പരിപാടിയിൽ ജോ ബേബിയെ (ജ്യോത്സ്ന) കാണാത്തതിന്റെ സങ്കടത്തിലാണ് പ്രേക്ഷകർ. ആരാധകരുടെ നിരന്തരമായുള്ള ചോദ്യങ്ങൾക്കു വിരാമമിട്ട് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് റിമി ടോമി. 

 

ജ്യോത്സ്ന വ്യക്തിപരമായ ഒരു ആവശ്യത്തിനു വേണ്ടിയാണ് മാറി നിൽക്കുന്നതെന്നും കുറച്ചു കഴിയുമ്പോൾ ജ്യോത്സ്ന തന്നെ അക്കാര്യം ആരാധകരോടു പങ്കുവയ്ക്കുമെന്നും റിമി പറഞ്ഞു. ചിലപ്പോൾ ഇടയ്ക്കു ‘സൂപ്പർ കുടുംബ’ത്തിന്റെ ഭാഗമാകാൻ ജ്യോത്സ്ന വരുമെന്നും റിമി കൂട്ടിച്ചേർത്തു. സൂപ്പർ 4ൽ നാലു പേരെയും ഒരുമിച്ചു കണ്ടിട്ട് സൂപ്പർ കുടുംബത്തിൽ ഒരാളെ കാണാതായപ്പോൾ പ്രേക്ഷകർക്കുണ്ടായ വിഷമം മനസ്സിലാക്കുന്നുവെന്നും റിമി ടോമി സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു. 

 

കുടുംബങ്ങൾ അരങ്ങുവാഴുന്ന അത്യുഗ്രൻ ആഘോഷ കാഴ്ചയുമായാണ് സൂപ്പര്‍ കുടുംബം പ്രേക്ഷകർ‍‍‍‍ക്കു മുന്നിലെത്തുന്നത്. ജീവ ജോസഫ് പരിപാടിയുടെ അവതാരകനായെത്തുന്നു. ശനിയും ഞായറും രാത്രി 9 മണിക്കാണ് സംപ്രേഷണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com