കിഡ്നി രോഗത്തെ തുടർന്നു ബുദ്ധിമുട്ടുന്ന വീട്ടമ്മ ചികിത്സ സഹായം തേടുന്നു

Mail This Article
കോട്ടയം ∙ ഗുരുതര കിഡ്നി രോഗത്തെ തുടർന്നു ബുദ്ധിമുട്ടുന്ന വീട്ടമ്മ ചികിത്സ സഹായത്തിനായി കാരുണ്യമതികളുടെ കനിവ് തേടുന്നു. കുടമാളൂർ സ്വദേശിനി ചിറയ്ക്കകരോട്ട് സി.കെ.ഗീതയാണ് 20 വർഷമായി കിഡ്നി രോഗത്തിൽ വലയുന്നത്. നിലവിൽ 2 കിഡ്നിയും തകരാറിലായതോടെ ഇവരോട് അടിയന്തര ശസ്ത്രക്രിയയ്ക്കു നിർദേശം നൽകിയിരിക്കുകയാണ്. സഹോദരൻ കിഡ്നി നൽകാൻ തയാറാണെങ്കിലും ചികിത്സ ചിലവ് ഇവർക്കു മുന്നിൽ ചോദ്യചിഹ്നമാകുകയാണ്. തൊടുപുഴയിലാണ് ഗീതയെ വിവാഹം കഴിച്ച് അയച്ചിരുന്നത്. ആകെയുള്ള 5 സെന്റ് സ്ഥലവും ചെറിയവീടും ഭർത്താവ് ഷിബുവിന്റെ താൽക്കാലിക വരുമാനവുമാണ് ഉള്ളത്.
15 ലക്ഷം രൂപയെങ്കിലും കണ്ടെത്തിയാലേ തുടർ ചികിത്സ ചിലവ് നടത്താൻ സാധിക്കു. ഇതിനായി സഹായത്തിനു താൽപര്യമുള്ളവർക്കായി കാത്തിരിക്കുകയാണ് ഗീതയുടെ കുടുംബം. നിലവിൽ 3 ഡയാലിസിസ് നടത്തിയാണ് രോഗത്തിൽ നിന്നു ആശ്വാസം കണ്ടെത്തുന്നത്. ചികിത്സ ചിലവിനു സഹായത്തിനായി കാരുണ്യമതികളുടെ സഹായം കാത്തിരിക്കുകയാണ് ഗീത. ഗീതയുടെ പേരിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ കോടികുളം ശാഖയിലേക്കു തുക അയച്ചു നൽകാവുന്നതാണ്.
അക്കൗണ്ട് നമ്പർ – 347802010009860.
ഐഎഫ്എസ് സി കോഡ്– യുബിഐഎൻ0534781
ഫോൺ – സഹോദരൻ ഗിരീഷ് – 8848782127