ADVERTISEMENT

ന്യൂഡൽഹി ∙ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വൈകിട്ട് അയോധ്യയിലെത്തും. തിങ്കളാഴ്ച രാവിലെ സരയൂനദിയിൽ സ്നാനം ചെയ്ത ശേഷം 2 കിലോമീറ്ററോളം കാൽനടയായി ക്ഷേത്രത്തിലേക്കു പോകുമെന്നാണു വിവരം. 

തുടർന്നു ഹനുമാൻഗഡി ക്ഷേത്രത്തിൽ ദർശനം നടത്തും. ചടങ്ങുകൾക്കു മുന്നോടിയായി ഹനുമാന്റെ ജന്മസ്ഥലമെന്നു വിശ്വസിക്കപ്പെടുന്ന കിഷ്കിന്ധയിൽനിന്നുള്ള (കർണാടകയിലെ ഹംപി) രഥം അയോധ്യയിലെത്തി. രാമക്ഷേത്ര ദർശനത്തിനുള്ള പാസ് വിതരണം ആരംഭിച്ചിട്ടുണ്ട്. ഓൺലൈനായി ബുക്ക് ചെയ്യാം. വെബ്സൈറ്റ്: srjbtkshetra.org

ആമസോണിന് നോട്ടിസ്

ന്യൂഡൽഹി ∙ അയോധ്യ ക്ഷേത്രത്തിലെ പ്രസാദമെന്ന പേരിൽ മധുര വസ്തുക്കൾ വിറ്റതിന് ഇ–കൊമേഴ്സ് സ്ഥാപനമായ ആമസോണിനു കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) നോട്ടിസ് അയച്ചു. 7 ദിവസത്തിനകം മറുപടി ലഭിക്കാത്തപക്ഷം നടപടി സ്വീകരിക്കുമെന്നു നോട്ടിസിൽ പറയുന്നു.

English Summary:

Prime Minister Narendra Modi will arrive to participate in consecration ceremony in Ayodhya Ram Temple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com