ADVERTISEMENT

ന്യൂഡൽഹി ∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട് റഷ്യൻ ചെസ് ഇതിഹാസം ഗാരി കാസ്പറോവ് സമൂഹമാധ്യമമായ എക്സിൽ കുറിച്ച കമന്റ് വൈറലായി. ‘ആദ്യം റായ്ബറേലിയിൽ ജയിക്കൂ, പിന്നീടാകാം ഒന്നാം സ്ഥാനത്തിനായുള്ള വെല്ലുവിളി’ എന്നായിരുന്നു കാസ്പറോവ് കുറിച്ചത്.

രാഹുൽ രാഷ്ട്രീയത്തിലെയും ചെസിലെയും മികച്ച കളിക്കാരനാണെന്ന കോൺഗ്രസ് നേതാവ് ജയറാം രമേഷിന്റെ പ്രസ്താവനയെ പരിഹസിച്ച് ഒരാൾ എക്സിൽ പോസ്റ്റിട്ടിരുന്നു. അതിനു കാസ്പറോവ് നൽകിയ മറുപടിയാണു ചർച്ചയായത്.

ഇതിനു പിന്നാലെ കാസ്പറോവ് വിശദീകരണ പോസ്റ്റിട്ടു. താൻ പറഞ്ഞതു തമാശ മാത്രമാണെന്നും ഇന്ത്യൻ രാഷ്ട്രീയത്തിൽ ആരെയും പിന്തുണച്ചുള്ളതല്ലെന്നും വ്യക്തമാക്കി. പ്രചാരണത്തിനിടെ രാഹുൽ ഗാന്ധി ചെസ് കളിക്കുന്ന വിഡിയോ കോൺഗ്രസ് നേരത്തേ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. തനിക്ക് ഇഷ്ടപ്പെട്ട കളിയാണു ചെസ് എന്നും കാസ്പറോവാണ് ഇഷ്ടതാരമെന്നും രാഹുൽ പറഞ്ഞിരുന്നു.

English Summary:

'Win RaeBareli first': Garry Kasparov digs Rahul Gandhi

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com