ADVERTISEMENT

വാഷിങ്ടൻ ∙ ഉയർന്ന ഇറക്കുമതി തീരുവയിലൂടെ അമേരിക്കയ്ക്കു ദോഷം വരുത്തുന്ന രാജ്യങ്ങൾക്കുമേൽ യുഎസും ഉയർന്ന തീരുവ ഏർപ്പെടുത്തുമെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ചൈന, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളെയാണു ട്രംപ് പരാമർശിച്ചത്. ‘ഏറ്റവും കൂടുതൽ നികുതി ഈടാക്കുന്നതു ചൈനയാണ്. ഇന്ത്യ, ബ്രസീൽ അങ്ങനെ വേറെയും രാജ്യങ്ങളുണ്ട്.

ഇനി ഇത് നാം അനുവദിക്കില്ല. നമുക്ക് അമേരിക്കയാണ് ആദ്യം’– ഫ്ലോറിഡയിൽ റിപ്പബ്ലിക്കൻ പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ ട്രംപ് പറഞ്ഞു. അമേരിക്കയിലേക്ക് കൂടുതൽ പണമെത്തുന്ന പഴയ സംവിധാനത്തിലേക്കു മടങ്ങിപ്പോകണം. നികുതി ഒഴിവാക്കാൻ ആഗ്രഹിക്കുന്ന വിദേശരാജ്യങ്ങൾ അമേരിക്കയിൽ വന്നു ഫാക്ടറി തുടങ്ങുകയാണു വേണ്ടത്. ഫാർമസ്യൂട്ടിക്കൽസ്, സെമി കണ്ടക്ടർ മേഖലയിൽ കൂടുതൽ വിദേശ നിക്ഷേപം സ്വാഗതം ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി. 

English Summary:

Trump's Tariff Warning: India faces higher US import duties

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com