ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ന്യൂഡൽഹി ∙ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പെൻഷൻ പദ്ധതിയിലെ മിനിമം പെൻഷൻ വർധിപ്പിക്കുന്ന കാര്യം തൊഴിൽ മന്ത്രാലയവും ഇപിഎഫ്ഒയും അടിയന്തരമായി പരിഗണിക്കണമെന്നും ഇക്കാര്യത്തിൽ മാനുഷിക പരിഗണന നൽകണമെന്നും തൊഴിൽ മന്ത്രാലയം സംബന്ധിച്ച പാർലമെന്ററി സമിതി നിർദേശിച്ചു. മിനിമം പെൻഷൻകാരുടെ പരാതികളിൽ എന്തു നടപടിയെടുത്തുവെന്നു മന്ത്രാലയം അറിയിക്കാത്തതിൽ അതൃപ്തി രേഖപ്പെടുത്തി.

മക്കൾക്കുള്ള വിദ്യാഭ്യാസ ധനസഹായം ലഭിക്കുന്നതിനു ബീഡിത്തൊഴിലാളികളുടെ വരുമാന പരിധി 1.2 ലക്ഷം രൂപയിൽ നിന്ന് ഉയർത്തണമെന്നും നിർദേശിച്ചു. അടിമപ്പണി രാജ്യത്തു തുടരുന്നതിൽ സമിതി അതൃപ്തി രേഖപ്പെടുത്തി. നടപ്പു സാമ്പത്തികവർഷം 76 കുട്ടികളും 51 സ്ത്രീകളും അടക്കം 246 പേരെയാണ് അടിമപ്പണിയിൽ നിന്നു മോചിപ്പിച്ചത്. ഇതിൽ 196 പേരെ തമിഴ്നാട്ടിൽ നിന്നും 50 പേരെ രാജസ്ഥാനിൽ നിന്നുമാണു മോചിപ്പിച്ചത്.

English Summary:

EPFO Pension Increase Urged: Minimum Pension increase is urgently recommended by a Parliamentary Committee for the EPFO scheme. The committee also expressed serious concerns regarding bonded labor in India and lack of transparency from the Labour Ministry.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com