ADVERTISEMENT

ന്യൂഡൽഹി ∙ വഖഫ് ഭൂമി താൻ തട്ടിയെടുത്തെന്ന തരത്തിൽ നടത്തിയ ആരോപണം തെളിയിക്കാൻ ബിജെപി എംപി അനുരാഗ് ഠാക്കൂറിനെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വെല്ലുവിളിച്ചു. 6 പതിറ്റാണ്ട് രാഷ്ട്രീയത്തിൽ നേടിയെടുത്ത സൽപേരിന് കളങ്കമേറ്റതായും ആരോപണം തെളിയിച്ചാൽ രാഷ്ട്രീയം അവസാനിപ്പിക്കാമെന്നും ഇല്ലെങ്കിൽ ഠാക്കൂർ രാജിവയ്ക്കണമെന്നും ഖർഗെ പറഞ്ഞു. പേടിപ്പിക്കാമെന്നാണു ബിജെപി കരുതുന്നതെങ്കിൽ മുട്ടുമടക്കില്ലെന്നും ഭീഷണിയുടെ മുന്നിൽ പേടിക്കുന്നയാളല്ല താനെന്നും ഖർഗെ പറഞ്ഞു.

‘എന്റെ ജീവിതം എക്കാലത്തും തുറന്ന പുസ്തകമായിരുന്നു. പോരാട്ടം നിറഞ്ഞതായിരുന്നു. പൊതുജീവിതത്തിൽ എക്കാലവും ഉയർന്ന മൂല്യം സൂക്ഷിച്ചു. 60 വർഷത്തോളം രാഷ്ട്രീയത്തിൽ കഴിഞ്ഞ ഞാൻ ഇതല്ല അർഹിക്കുന്നത്. തീർത്തും അടിസ്ഥാന രഹിത ആരോപണമാണ് അനുരാഗ് ഠാക്കൂർ എനിക്കെതിരെ ലോക്സഭയിൽ ഉന്നയിച്ചത്. ലോക്സഭയിലെ സഹപ്രവർത്തകർ എതിർത്തപ്പോൾ അനുരാഗ് ഠാക്കൂറിന് അത് പിൻവലിക്കേണ്ടി വന്നു. അപ്പോഴും ആ പരാമർശം അപമാനമുണ്ടാക്കി. ബിജെപി ഇക്കാര്യത്തിൽ മാപ്പു പറയണം’.

വഖഫ് ബില്ലിനെക്കുറിച്ചുള്ള ചർച്ചയിൽ ഖർഗെ ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ പരാമർശങ്ങളാണ് ഠാക്കൂർ നടത്തിയത്. വഖഫ് വസ്തുവകകൾ കോൺഗ്രസും മറ്റു സഖ്യകക്ഷികളും ദുരുപയോഗം ചെയ്യുകയാണെന്നും ആരോപിച്ചു. 

English Summary:

Mallikarjun Kharge-Anurag Thakur Clash: Mallikarjun Kharge denies Waqf land grabbing allegations. The Congress president challenged BJP MP Anurag Thakur to substantiate his claims, vowing to quit politics if the allegations are proven.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com