ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

തിരുവനന്തപുരം ∙ കോവിഡ് വാക്സീൻ സൗജന്യമായി നൽകുമെന്ന പ്രഖ്യാപനത്തിന്റെ പേരിൽ മുഖ്യമന്ത്രിയോടു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ വിശദീകരണം തേടി. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ആരോപിച്ച് യുഡിഎഫും ബിജെപിയും നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണു കമ്മിഷന്റെ നടപടി.

മുഖ്യമന്ത്രിക്കു കത്തു നൽകിയതായി തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്കരൻ പറഞ്ഞു. ഏതു സാഹചര്യത്തിലാണ് ഇതു പറഞ്ഞതെന്നും ചോദ്യത്തിന് ഉത്തരമായാണോ അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചതെന്നുമുള്ള കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ ചട്ടലംഘനമാണോ അല്ലയോ എന്ന കാര്യം വ്യക്തമാകൂവെന്നും ഭാസ്കരൻ പറഞ്ഞു.

തൃശൂരിൽ മന്ത്രി എ.സി.മൊയ്തീൻ 5 മിനിറ്റ് മുൻപു വോട്ട് ചെയ്തുവെന്ന പരാതിയിൽ നടപടിയില്ല. ഇവിടെ ചട്ടലംഘനമുണ്ടായില്ല എന്ന കലക്ടറുടെ റിപ്പോർട്ട് കമ്മിഷൻ അംഗീകരിച്ചു. 7 മണിയായപ്പോഴാണു പോളിങ് തുടങ്ങിയതെന്ന വരണാധികാരിയുടെ റിപ്പോർട്ട് അംഗീകരിച്ചാണു കലക്ടറും റിപ്പോർട്ട് നൽകിയത്.

English Summary: Election Commission seek explanation from cm Pinarayi Vijayan

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com