ADVERTISEMENT

പെരുമ്പാവൂർ ∙ ആർക്കും വേണ്ടെങ്കിലും പ്രശ്നക്കാരൻ അരിക്കൊമ്പനെ കോടനാടിനു വേണം. അരിക്കൊമ്പനെ സ്വാഗതം ചെയ്ത് ഒരു വിഭാഗം കോടനാട്ടുകാർ അഭയാരണ്യത്തിനു മുൻപിൽ ഒത്തുകൂടി. ജനരോഷത്തെ തുടർന്ന‌ു ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്കു മാറ്റാനാണു കോടതി ഉത്തരവ്. 

എന്നാൽ പറമ്പിക്കുളത്തും അരിക്കൊമ്പനെതിരെ ജനരോഷം ഉയരുകയാണ്. ഇതിനാൽ അരിക്കൊമ്പനെ കോടനാട് കൊണ്ടുവന്നു പരിശീലനം നൽകി മികച്ച കുങ്കിയാനയാക്കണമെന്നാണ് ആവശ്യം.

ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച കൂട് വെറുതെ കിടക്കുകയാണ്. കപ്രിക്കാടും പരിസരവും കാട്ടാനശല്യമുളള മേഖലയാണ്. കൃഷികളും വീടുകളും കാട്ടാനകൾ നശിപ്പിക്കുന്നു. കാട്ടാനകളെ തുരത്താൻ കുങ്കിയാനകളെ ഉപയോഗിക്കാമെന്നാണു നാട്ടുകാർ പറയുന്നത്. 

പ്രകൃതിയോട് ഇണങ്ങിയ ആനപരിശീലന കേന്ദ്രമാണ് കപ്രിക്കാട് അഭയാരണ്യം. അതിനാൽ കാടിന്റെ അന്തരീക്ഷത്തിൽ തന്നെ ആനയ്ക്കു പരിശീലനം നൽകാം. 6 വർഷം മുൻപ് അട്ടപ്പാടിയിൽ നിന്ന് എത്തിച്ച പീലാണ്ടി ചന്ദ്രു പരിശീലനം പൂർത്തിയാക്കി മിടുക്കനായി. നാട്ടാനയോ കുങ്കിയാനയോ ആക്കി മാറ്റാം ഇനി.

Content Highlight: Elephant arikomban

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com