ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ആവിഷ്‌കാരസ്വാതന്ത്ര്യത്തിനായി സംഘം ചേർന്നു പോരാടേണ്ട അവസ്ഥയാണ് ഇന്ത്യയിൽ ഇന്നുള്ളതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യരാജ്യമായ ഇന്ത്യയിൽ പലതും തുറന്നു പറയാനാവാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. മലയാള മനോരമ ഹോർത്തൂസ് സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സത്യസന്ധമായും നിർഭയമായും ആവിഷ്‌കാരം നടത്തിയ ഒട്ടേറെപ്പേർ കൊല്ലപ്പെട്ടു. ഏകാകിയായി ഇരുന്നു സർഗരചന നടത്തിയതുകൊണ്ടു മാത്രം കാര്യമില്ല, ആവിഷ്‌കാരസ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുകകൂടി വേണം. 

   എന്നാൽ, പല എഴുത്തുകാർക്കും ഇന്ന് അതിനുള്ള ധൈര്യം ഉണ്ടാവുന്നില്ല. പലരും നിശ്ശബ്ദരാക്കപ്പെടുന്നു. എഴുത്തുകാർക്കു നിർഭയരായി തങ്ങളുടെ ആശയങ്ങൾ പങ്കുവയ്ക്കാനുള്ള വേദിയായി ഹോർത്തൂസ് മാറണം.

തങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളെ ചെറുക്കാൻ സാഹിത്യരംഗത്തു പ്രവർത്തിക്കുന്ന എല്ലാവർക്കും പ്രചോദനവും ധൈര്യവും പകരുന്നതാവണം ഇതുപോലെയുള്ള സാഹിത്യോത്സവങ്ങൾ. 

   ജീവിതവും കലയും സാഹിത്യവും എല്ലാം സാമൂഹികനിർമിതിക്കായി പ്രയോജനപ്പെടുന്നവയാവണം. എഴുത്തുകാരെയും കലാകാരന്മാരെയും ആ ദിശയിലേക്കു നയിക്കാൻകൂടി  സാഹിത്യോത്സവങ്ങൾ ഉപകരിക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു. 

   കൊച്ചി ബിനാലെയുടെ പുതിയ പതിപ്പ്, കുട്ടികൾക്കായുള്ള വിജ്ഞാന–വിനോദ പവിലിയൻ, രാജ്യാന്തര പുസ്തകങ്ങൾ ഉൾപ്പെട്ട ബൃഹദ് പുസ്തകോത്സവം തുടങ്ങിയവ ഹോർത്തൂസിനെ മറ്റു മേളകളിൽനിന്നു വ്യത്യസ്തമാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

English Summary:

The Chief Minister said that it is time to fight for freedom of expression at the Manorama Hortus venue

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com