ADVERTISEMENT

കോഴിക്കോട് ∙ ‘ഇന്റർനെറ്റ് ചരിത്രകാരൻമാരുടെ’ വ്യാജ ചരിത്ര നിർമിതികൾക്കു കിട്ടുന്ന പ്രചാരം യഥാർഥ ചരിത്രകാരൻമാർക്കും ചരിത്രപുസ്തക രചയിതാക്കൾക്കും കടുത്ത വെല്ലുവിളിയാണെന്നു ചരിത്രകാരി ഉപിന്ദർ സിങ്. ചരിത്രകാരിയായ റാണ സഫ്‌വിക്കൊപ്പം ഹോർത്തൂസിന്റെ വേദി പങ്കിടുകയായിരുന്നു മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ മകൾ കൂടിയായ ഉപിന്ദർ.

‘പുരാതന, മധ്യകാലഘട്ട ചരിത്രത്തിൽ വർത്തമാനകാല ഇടപെടൽ’ എന്ന വിഷയത്തിലായിരുന്നു ചർച്ച. ഭാരതത്തിന്റെ പുരാതന ചരിത്രത്തിൽ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള അക്രമങ്ങളുടെ ഏടുകൾ ഒട്ടേറെയുണ്ടെങ്കിലും അവ വലിയ തോതിൽ ചർച്ച ചെയ്യപ്പെടുന്നില്ലെന്ന് ഉപിന്ദർ പറഞ്ഞു.

ബുദ്ധൻ, മഹാവീരൻ, അശോക ചക്രവർത്തി, ഗാന്ധിജി തുടങ്ങിയ അഹിംസയുടെ പ്രതിരൂപങ്ങൾക്കു ഭാരതീയ ചരിത്രത്തിൽ ലഭിച്ച പ്രാധാന്യമാണ് ഇതിനു കാരണം. എന്നാൽ, സത്യസന്ധമായ ചരിത്രരചനകൾ ഈ രാഷ്ട്രീയ അക്രമങ്ങളിലേക്കും ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. ഉപിന്ദർ പറഞ്ഞു.  

  നല്ല ചരിത്രവും കെട്ട ചരിത്രവും തമ്മിലുള്ള വ്യത്യാസമെന്തെന്ന അവബോധം കുട്ടികൾക്കു സ്കൂൾ തലം മുതൽ നൽകണമെന്നു റാണാ സഫ്‌വി പറഞ്ഞു.

English Summary:

Historian Upinder singh daughter of Manmohan Singh on the manorama hortus platform

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com