ADVERTISEMENT

ആര്യനാട് ( തിരുവനന്തപുരം) ∙ മദ്യലഹരിയിൽ കാർ ഓടിച്ച് ഓട്ടോറിക്ഷ ഇടിച്ചു തകർത്ത പെ‌ാലീസ് അസോസിയേഷൻ ജില്ലാ ട്രഷററെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി . വിളപ്പിൽശാല  സ്റ്റേഷനിലെ സിപിഒ വെളിയന്നൂർ സ്വദേശി ആർ.രതീഷിനെ  (40) തുടർന്ന് ആര്യനാട് പെ‌ാലീസ് അറസ്റ്റ് ചെയ്തു. പരുക്കേറ്റ ഓട്ടോ ഡ്രൈവർ ചാങ്ങ സ്വദേശി വിജയൻ (50), യാത്രക്കാരൻ വെളിയന്നൂർ വടക്കുംകര വീട്ടിൽ ഡി.വിജയകുമാർ (60) എന്നിവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രിയായിരുന്നു അപകടം. കാലിന് പൊട്ടലുണ്ടായ വിജയകുമാറിന് ഇന്നലെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനായില്ല. 

പുളിമൂട് ജംക്‌ഷന് സമീപത്താണ് അപകടം. കാറിന്റെ മുൻവശത്തെ ടയർ ഇളകി മാറിയിട്ടും  നിർത്താതെ ഓടിച്ചു പോയ രതീഷിനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. നെടുമങ്ങാട് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് ആദ്യം വിസമ്മതിച്ച രതീഷ് കൂടുതൽ പൊലീസുകാർ എത്തിയതോടെ വഴങ്ങി. മദ്യപിച്ചതായി  കണ്ടെത്തിയതോടെ  അറസ്റ്റ് രേഖപ്പെടുത്തി.  വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്യുമെന്നു ആര്യനാട് പെ‌ാലീസ് അറിയിച്ചു. രതീഷിനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

English Summary:

Drunk and Drive accident: Drunk driving accident in Aryankavu resulted in the arrest of a police officer

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com