ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ സൗജന്യ ഉച്ചഭക്ഷണ പദ്ധതിക്കുള്ള സർക്കാർ വിഹിതം കൂട്ടി. പ്രീപ്രൈമറി–പ്രൈമറി വിഭാഗത്തിൽ നിസ്സാര വർധനയാണ്. ഒരു വിദ്യാർഥിക്ക് ഒരു ദിവസത്തെ വിഹിതം 6 രൂപയായിരുന്നത് 6.19 രൂപയായി. 

   അപ്പർ പ്രൈമറിയിൽ 8.17 രൂപയിൽ നിന്ന് 9.29 രൂപയാക്കിയിട്ടുണ്ട്. ‌ഭക്ഷണ സാധനം വാങ്ങുന്നതിനുള്ള നിരക്കു കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് പരിഷ്കരിച്ചതിന്റെ അടിസ്ഥാനത്തിലാണ് വർധന.   ഇതിൽ 60% കേന്ദ്രവും 40% സംസ്ഥാനവുമാണ് വഹിക്കുന്നത്. ഇതിനു പുറമേ പാലും മുട്ടയും കൊടുക്കുന്നതിനുള്ള പൂർണ വിഹിതം സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്.

English Summary:

Kerala Midday Meal: A tiny increase of 19 paise

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com