ADVERTISEMENT

കോട്ടയം ∙ മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മൂന്നു വയസ്സുകാരി മരിച്ച സംഭവത്തിൽ വിദഗ്ധ സമിതി അന്വേഷണം തുടങ്ങി. സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരിൽനിന്നു വിവരങ്ങൾ ശേഖരിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരുടെ മൊഴി ഇന്നു രേഖപ്പെടുത്തും. വിശദറിപ്പോർട്ട് അടുത്തയാഴ്ച മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി.പുന്നൂസിനു കൈമാറും. കട്ടപ്പന കളിയിക്കൽ വിഷ്ണുവിന്റെയും ആഷയുടെയും മകൾ ഏകപർണിക ചൊവ്വാഴ്ച മരിച്ചതു ചികിത്സപ്പിഴവ് മൂലമാണെന്നാണു പരാതി. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാർ  മോശമായി പെരുമാറിയെന്നും മാതാപിതാക്കൾ ആരോപിച്ചിരുന്നു. ചികിത്സപ്പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്.

English Summary:

Kottayam Hospital Death: Three-year-old Ekaparnika's death at Kottayam Medical College Children's Hospital sparks an investigation into alleged medical negligence. Authorities are collecting statements from doctors and nurses to determine the cause of death.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com