ADVERTISEMENT

കൊച്ചി∙ കരുവന്നൂർ, കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റജിസ്റ്റർ ചെയ്ത കേസിൽ 3 പ്രതികൾക്കു ഹൈക്കോടതി സോപാധിക ജാമ്യം അനുവദിച്ചു. കണ്ടല സഹകരണ ബാങ്ക് കേസിലെ പ്രധാന പ്രതി എൻ. ഭാസുരാംഗന്റെ മകൻ അഖിൽജിത്ത്, കരുവന്നൂർ കേസിലെ 9, 10 പ്രതികളായ പി.പി. കിരൺ, പി. സതീഷ് കുമാർ എന്നിവർക്കാണു ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ജാമ്യം അനുവദിച്ചത്. കേസിൽ ഉടൻ വിചാരണ നടപടികൾ തുടങ്ങുമെന്നു കരുതാനാവില്ലെന്നും ദീർഘകാലമായി പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും വിലയിരുത്തിയാണു കോടതി നടപടി. 

കണ്ടല സഹകരണ ബാങ്കിൽ ഉയർന്ന പലിശ വാഗ്ദാനം ചെയ്തു നിക്ഷേപകരിൽ നിന്നു വൻതുക നിക്ഷേപം സ്വീകരിച്ച ശേഷം മടക്കി നൽകാതെ വഞ്ചിച്ചു എന്ന കേസിൽ കഴിഞ്ഞ നവംബറിലാണ് അഖിൽജിത്ത് അറസ്റ്റിലായത്. കരുവന്നൂരിലും നിക്ഷേപകരുടെ പരാതിയിൽ പൊലീസ് കേസെടുത്ത പിന്നാലെ ഇ.ഡി അന്വേഷണം തുടങ്ങുകയായിരുന്നു. വിചാരണ ഉടൻ ആരംഭിക്കാൻ സാധ്യതയില്ലാത്ത കേസുകളിൽ പ്രതികളെ അനിശ്ചിത കാലം തടവിൽ വയ്ക്കാതെ ജാമ്യത്തിൽ വിടണമെന്ന സുപ്രീം കോടതി നിർദേശമുൾപ്പെടെ പരിഗണിച്ചാണു കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

English Summary:

Karuvannur Bank Fraud: The Kochi High Court granted conditional bail to three accused in the ED case involving the Karuvannur and Kandal Cooperative Bank fraud, citing delays in trial proceedings and extended judicial custody. The accused, including Akhiljith, son of the main accused in the Kandal case, were granted bail with conditions.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com