ADVERTISEMENT

കോഴിക്കോട് ∙ യുഎപിഎ വിഷയത്തിൽ സിപിഎമ്മില്‍ ഏറ്റുമുട്ടല്‍. അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ഗോവിന്ദന്‍. കോഴിക്കോട് ജില്ലാസെക്രട്ടറി പി.മോഹനന്റെ നിലപാട് പൂര്‍ണമായി തള്ളിയാണ് പാര്‍ട്ടി സെന്റര്‍ നിലപാട്. ഇരുവരും മാവോയിസ്റ്റല്ലെന്ന് സ്ഥാപിക്കാന്‍ ഇതുവരെ തെളിവുകളില്ലെന്ന് എം.വി.ഗോവിന്ദന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ അനുസരിച്ച് ചുമത്താവുന്ന നിയമമല്ല യുഎപിഎ. അതു കേന്ദ്രനിയമമാണ്. ഗവര്‍ണര്‍ കേരളവിരുദ്ധമായ പ്രചാരവേല നടത്തുന്നു. കേരളത്തില്‍ സംഘപരിവാര്‍ കേന്ദ്രങ്ങളിലെ സ്വാധീനം വര്‍ധിപ്പിക്കാനാണ് ഗവര്‍ണറുടെ ശ്രമമെന്നും ഗോവിന്ദന്‍ പറഞ്ഞു.

English Summary: M V Govindan against P Mohanan on UAPA case

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com