‘കൊച്ചിയിൽ പിപിഎം 138, ഡൽഹിയിൽ 223; ശ്വസിക്കാൻ കേരളത്തിലേക്കു വരേണ്ട സ്ഥിതി’

Mail This Article
തിരുവനന്തപുരം∙ തീ അണയ്ക്കാൻ ശരിയായ നടപടികളാണ് സർക്കാർ സ്വീകരിച്ചതെന്ന് വിദഗ്ധർ പറഞ്ഞിട്ടുണ്ടെന്നു തദ്ദേശ മന്ത്രി എം.ബി.രാജേഷ്. ഇപ്പോൾ സ്വീകരിക്കുന്ന നടപടികൾ തുടരാനാണ് വിദഗ്ധർ നിർദേശിച്ചത്. മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയ സംവിധാനം ഉണ്ടാക്കണമെന്നാണ് തീപിടിത്തം നൽകുന്ന മുന്നറിയിപ്പ്. കൊച്ചിയിൽ ഏഴാം തീയതി വായുവിന്റെ ഗുണനിലവാരം 259 പിപിഎം ആയിരുന്നു. ഡൽഹിയിൽ അന്ന് 238 പിപിഎം ആയിരുന്നു. ഇന്ന് കൊച്ചിയിൽ 138 പിപിഎം ആണ്. ഡൽഹിയിൽ 223ഉം.
Read also: എനിക്കും ശ്വാസം മുട്ടുന്നു; രാത്രിയിൽ ഞെട്ടി ഉണർന്ന് ശ്വാസംവലിച്ചും ചുമച്ചും ജീവിക്കാൻ കഴിയില്ല: മമ്മൂട്ടി
ഡൽഹിയിൽനിന്ന് കേരളത്തിലെത്തിയ ചിലർ പറയുന്നത് ശ്വസിക്കാൻ പറ്റുന്നില്ല എന്നാണ്. സത്യത്തിൽ ശ്വസിക്കാൻ കേരളത്തിലേക്കു വരേണ്ട സ്ഥിതിയാണെന്നും മന്ത്രി പറഞ്ഞു. ബ്രഹ്മപുരത്ത് മാലിന്യം സംസ്കരിക്കുന്ന കമ്പനി വ്യാജ കമ്പനിയാണ് കടലാസ് കമ്പനിയാണ് എന്ന് ആരോപിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. രണ്ടു ഡസനോളം സ്ഥലങ്ങളിൽ ഈ കമ്പനി മാലിന്യ സംസ്കരണം നടത്തുന്നുണ്ട്. രാജസ്ഥാനിലും ഛത്തിസ്‌ഗഡിലും ഈ കമ്പനി പ്രവർത്തിക്കുന്നുണ്ട്–എം.ബി.രാജേഷ്.
English Summary: Minister M.B.Rajesh about brahmapuram waste plant fire issue