ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

പട്ന∙ ബിഹാറിൽ ആരോഗ്യപ്രവർത്തകയെ ബലമായി ചുംബിക്കുന്ന ‘സീരിയൽ കിസ്സറു’ടെ വിഡിയോ പുറത്ത്. ജാമുയി ജില്ലയിൽ മാർച്ച് 10നാണ് സംഭവം. സദർ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകയ്ക്കാണ് ദുരനുഭവമുണ്ടായത്. ആശുപത്രി പരിസരത്ത് ഫോൺ ചെയ്തുകൊണ്ടിരിക്കുകയായിരുന്ന യുവതിയെ മതിൽ ചാടികടന്ന് എത്തിയ ഇയാൾ ബലംപ്രയോഗിച്ച് ചുംബിക്കുകയായിരുന്നു. യുവാവ് സംഭവസ്ഥലത്തുനിന്ന് ഉടൻതന്നെ ഓടി രക്ഷപ്പെട്ടു. യുവതിയുടെ പരാതിയിൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

‘‘അയാൾ എന്തിനാണ് ആശുപത്രിയിലേക്ക് വന്നതെന്ന് അറിയില്ല. ഇതിനു മുൻപ് അയാളെ കണ്ടിട്ടില്ല. അയാളെ അറിയുകയുമില്ല. എന്തുചെയ്തിട്ടാണ് ഇങ്ങനെ പെരുമാറിയത്?. ഞാൻ എതിർക്കാൻ നോക്കി. ആശുപത്രിയിലെ സ്റ്റാഫിനെ വിളിച്ചു. അപ്പോഴേക്കും അയാൾ ഓടി രക്ഷപ്പെട്ടു’’– യുവതി പറയുന്നു. ആശുപത്രിയുടെ മതിലുകൾ ഉയരമില്ലാത്തതാണെന്നും മുള്ളുവേലികൾ കെട്ടി ആശുപത്രിയിലെത്തുന്ന സ്ത്രീകളെ സംരക്ഷിക്കണമെന്ന് അധികാരികളോട് അഭ്യർഥിക്കുന്നുവെന്നും യുവതി പറഞ്ഞു. 

സംഭവം പുറത്തായതിനു പിന്നാലെ മറ്റു ചില യുവതികളും പരാതിയുമായെത്തി. ഒളിഞ്ഞിരിക്കുന്ന യുവാവ് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ ബലംപ്രയോഗിച്ച് ചുംബിച്ച ശേഷം ഓടിപ്പോകുകയാണ് പതിവ്. ഇതുവരെ യുവാവിനെ കണ്ടെത്താനായിട്ടില്ല. 

English Summary: Serial Kisser on the prowl in Bihar, shocking video of forcibly kissing health worker in Jamui emerges

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com