വ്യാജ വാർത്താകാർഡ്: ഡിജിപിക്ക് സതീശന്റെ പരാതി
Mail This Article
തിരുവനന്തപുരം ∙ താൻ പറയാത്ത കാര്യം മനോരമ ഓൺലൈനിന്റെ പേരിലുള്ള കാർഡായി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഡിജിപിക്ക് പരാതി നൽകി. വോട്ടെടുപ്പിന്റെ തലേദിവസം ഇത്തരം വ്യാജ വാർത്താകാർഡ് ഉണ്ടാക്കി പ്രചരിപ്പിക്കുന്നതിനു പിന്നിൽ ഗൂഢാലോചനയും രാഷ്ട്രീയ ലക്ഷ്യങ്ങളുമുണ്ടെന്ന് പരാതിയിൽ പറയുന്നു. വാർത്താകാർഡ് വ്യാജമായി സൃഷ്ടിച്ചതാണെന്ന് മനോരമ ഓൺലൈനും സ്ഥിരീകരിച്ചിട്ടുണ്ട്. വർഗീയ ധ്രുവീകരണം ഉണ്ടാക്കാൻ ലക്ഷ്യമിട്ട് വ്യാജ വാർത്താകാർഡ് ഉണ്ടാക്കിയവർക്കെതിരെയും അത് പ്രചരിപ്പിച്ചവർക്കെതിരെയും മാതൃകാപരമായ നിയമനടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.