കെ.എം.ബഷീറിന്റെ മരണം: ശ്രീറാം വെങ്കിട്ടരാമൻ നേരിട്ടു ഹാജരാകണമെന്നു കോടതി
Mail This Article
×
തിരുവനന്തപുരം ∙ മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമനോടു വ്യാഴാഴ്ച നേരിട്ടു ഹാജരാകണമെന്നു കോടതി. തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. കുറ്റം ചുമത്തല്‍ സംബന്ധിച്ച് വാദം ബോധിപ്പിക്കാന്‍ ഇന്നുവരെ കോടതി സമയം അനുവദിച്ചിരുന്നു.
മൂന്നു തവണയാണു വാദം ബോധിപ്പിക്കാന്‍ സമയം നീട്ടി ചോദിച്ചത്. നരഹത്യാകേസ് നിലനില്‍ക്കില്ലെന്ന ശ്രീറാമിന്‍റെ വാദം സുപ്രീംകോടതി നേരത്തേ തള്ളിയിരുന്നു. 2019 ഓഗസ്റ്റ് 3നു പുലര്‍ച്ചെയാണു ബഷീര്‍ വാഹനമിടിച്ച് മരിച്ചത്. 2020 ഫെബ്രുവരി മൂന്നിനാണു പ്രത്യേക അന്വേഷണസംഘം ശ്രീറാമിനെയും വഫയെയും പ്രതികളാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്
English Summary:
Court Insists on Sriram Venkataraman’s Presence in KM Basheer Death Case
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.