ADVERTISEMENT

മംഗളൂരു∙ ഉള്ളാലിലെ റിസോർട്ടിൽ നീന്തൽക്കുളത്തിൽ 3 യുവതികൾ മുങ്ങിമരിച്ച സംഭവത്തിൽ റിസോർട്ട് ഉടമയും മാനേജറും അറസ്റ്റിൽ. ഉള്ളാൽ വാസ്കോ ബീച്ച് റിസോർട്ട് ഉടമ മനോഹർ പുത്രൻ, മാനേജർ ഭരത് എന്നിവരാണ് അറസ്റ്റിലായത്. വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണ് റിസോർട്ടിലെ നീന്തൽക്കുളം പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. റിസോർട്ടിന്റെ ലൈസൻസും റദ്ദാക്കി.

ഞായറാഴ്ച രാവിലെയാണ് എൻജിനീയറിങ് വിദ്യാർഥികളായ എം.ഡി.നിഷിത (21), എസ്.പാർവതി (21), എൻ.കീർത്തന (21) എന്നിവരെ വാസ്കോ റിസോർട്ടിലെ നീന്തൽക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അവസാന വർഷ എൻജിനീയറിങ് വിദ്യാർഥികളായ ഇവർ മൈസൂരു സ്വദേശികളാണ്. ശനിയാഴ്ച റിസോർട്ടിലെത്തിയ ഇവർ നീന്തൽക്കുളത്തിലേക്ക് പോകുകയായിരുന്നു. മൂവർക്കും നീന്തൽ വശമില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

നീന്തൽക്കുളത്തിന്റെ ഒരു ഭാഗത്ത് ആഴം കുറവായിരുന്നെങ്കിലും മറുവശത്ത് ആറടിയോളം ആഴമുണ്ടായിരുന്നു. മൂവരും ആദ്യം ആഴം കുറഞ്ഞ ഭാഗത്തുനിന്നെങ്കിലും ഒരാൾ കാലുതെന്നി ആഴംകൂടിയ ഭാഗത്തേക്കു വീണു. ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റ് രണ്ട് കുട്ടികളും ആഴത്തിലേക്ക് വീഴുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു.

നീന്തൽക്കുളത്തിന്റെ പ്രവർത്തനത്തിന് യാതൊരു മുൻകരുതലും റിസോർട്ട് സ്വീകരിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ലൈഫ് ഗാർഡ് നീന്തൽക്കുളത്തിന്റെ പരിസരത്തൊന്നും ഉണ്ടായിരുന്നില്ല. കുളത്തിന്റെ ആഴം എവിടെയും എഴുതിവച്ചിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.

English Summary:

Three women drown at ullal vazco beach resort owner and manager arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com