ADVERTISEMENT

കോഴിക്കോട് ∙ വിഖ്യാത സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ മാറ്റമില്ല. ആരോഗ്യനില ഇന്നലത്തെ അതേ രീതിയിൽ തുടരുന്നുവെന്നാണ് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. ഡോക്ടർമാർ നിരീക്ഷണം തുടരുകയാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

16നു പുലർച്ചെയാണ് കഫക്കെട്ടും ശ്വാസതടസ്സവും വർധിച്ചതിനെ തുടർന്ന് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നുമുതൽ ഐസിയുവിൽ ആയിരുന്നെങ്കിലും വെള്ളിയാഴ്ച രാവിലെ ചെറിയ തോതിൽ ഹൃദയാഘാതം ഉണ്ടായതോടെയാണ് ആരോഗ്യനില ഗുരുതരാവസ്ഥയിലായത്.

അതേസമയം, അത്യാവശ്യം ആരോഗ്യത്തോടെ എംടി തിരിച്ചുവരണമെന്നാണു മോഹമെന്നും എളുപ്പമല്ല എന്നറിയാമെന്നും എഴുത്തുകാരൻ സേതു ഫെയ്സ്ബുക്കിൽ കുറിച്ചു.‘‘പതിറ്റാണ്ടുകൾക്ക് മുൻപ് കോഴിക്കോട്ടെ ഒരു ആശുപത്രി വളപ്പിൽ ഞാനും സംവിധായകൻ എം.ആസാദും കാവൽ നിന്നത് ഓർമ വരുന്നു. കാര്യമായി ആരുമുണ്ടായിരുന്നില്ല അവിടെ. കുഞ്ഞാണ്ടി, പുതുക്കുടി ബാലൻ അങ്ങനെ ചില മുഖങ്ങൾ ഓർമയുണ്ട്. നാൽപത്തിയെട്ട്‍ മണിക്കൂറുകൾ കഴിഞ്ഞെ എന്തെങ്കിലും പറയാനാവൂ എന്നാണ് ഡോക്ടർ സി.കെ. രാമചന്ദ്രൻ പറഞ്ഞിരുന്നത്. അത് കഴിഞ്ഞു നാൽപത്തിയെട്ട് വർഷത്തോളം അദ്ദേഹം മലയാളി മനസ്സിൽ നിറഞ്ഞുനിന്നു....അതു പോലെ ഒന്ന്......എളുപ്പമല്ല എന്നറിയാം. പക്ഷെ  അത്യാവശ്യം ആരോഗ്യത്തോടെ... ഇതൊരു മോഹമാണ്’’–സേതു കുറിച്ചു.

English Summary:

M.T. Vasudevan Nair's Health Update: MT's health condition remains serious, with doctors closely monitoring his situation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com