കൊച്ചി ∙ നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പൾസർ സുനി എറണാകുളം രായമംഗലത്ത് ഹോട്ടലിൽ കയറി അതിക്രമം നടത്തി. ഭക്ഷണം വൈകിയെന്ന് ആരോപിച്ചായിരുന്നു സുനിയുടെ അതിക്രമം. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജീവനക്കാരെ അസഭ്യം പറഞ്ഞ സുനി ഹോട്ടലിലെ ചില്ല് ഗ്ലാസുകൾ തകർക്കുകയും ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണി മുഴക്കുകയുമായിരുന്നു. ഇന്നലെ രാത്രി എട്ടരയോടെ ആയിരുന്നു സംഭവം.
പിന്നാലെ പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. ഭക്ഷണം വൈകിയതിനാലാണ് ഹോട്ടലിലെ ചില്ല് ഗ്ലാസുകൾ സുനി തകർത്തതെന്ന് എഫ്ഐആറിലുണ്ട്. നടിയെ ആക്രമിച്ച കേസിൽ കർശന ജാമ്യ വ്യവസ്ഥകളോടെ ജയിലിൽനിന്നു പുറത്തിറങ്ങിയതിനു പിന്നാലെയാണ് സുനി വീണ്ടും കസ്റ്റഡിയിലാകുന്നത്.
English Summary:
Hotel Assault: Pulsar Suni, recently released on bail, caused a ruckus at a Rayamangalam hotel, allegedly attacking staff due to a food delay. Police have registered a case against him for assault and threats.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.