ADVERTISEMENT

‍മുക്കം (കോഴിക്കോട്) ∙ വിദ്യാര്‍ഥിനിയെ പിന്തുടർന്നു ശല്യം ചെയ്ത യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. മുക്കം കൊടിയത്തൂര്‍ പഞ്ചായത്തിലെ സൗത്ത് പന്നിക്കോട് സ്വദേശി ആബിദിനെയാണ് (35) പിടികൂടിയത്. കാരശ്ശേരി സ്വദേശിനിയായ പതിനേഴുകാരിയെയാണ് ഇയാള്‍ പിന്തുടർന്നതെന്നു പൊലീസ് പറഞ്ഞു.

മൊബൈല്‍ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുകയും പെൺകുട്ടിയുടെ വീടിന്റെ പരിസരത്തു കറങ്ങുകയും ചെയ്തെന്നാണു നാട്ടുകാര്‍ പറയുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികളെ ഇയാള്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും നാട്ടുകാർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ആബിദിനെ റിമാൻഡ് ചെയ്തു.

English Summary:

South Pannikkod Man Arrested: 35-Year-Old Remanded for Stalking and Harassing Teen Girl

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com