‘യുപിഎ ഭരണമായിരുന്നെങ്കിൽ പാർലമെന്റ് വഖഫിന് നൽകുമായിരുന്നു; നുണകൾ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്’; വഖഫിൽ ചർച്ച തുടരുന്നു

Mail This Article
ന്യൂഡല്‍ഹി ∙ ലോക്‌സഭയില്‍ കേന്ദ്രമന്ത്രി കിരൺ റിജിജു അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ലിനെ എതിർത്ത് ഇന്ത്യാ മുന്നണി അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ. സർക്കാർ ഭൂമിയിൽ പോലും വഖഫ് അവകാശവാദം ഉന്നയിക്കുന്നുവെന്ന് വഖഫ് ബിൽ അവതരിപ്പിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു ആഞ്ഞടിച്ചപ്പോൾ, അസമില്‍നിന്നുള്ള കോൺഗ്രസ് അംഗം ഗൗരവ് ഗൊഗോയിയാണ് പ്രതിപക്ഷത്ത് നിന്ന് ആദ്യമായി എതിർത്ത് സംസാരിച്ചത്. വഖഫ് ഭേദഗതി ബില്ലിലൂടെ കേന്ദ്രസര്‍ക്കാര്‍ ഭരണഘടനയെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുകയാണെന്നും ന്യൂനപക്ഷങ്ങളെ അപകീർത്തിപ്പെടുത്തുന്നുവെന്നും പ്രതിപക്ഷത്തുനിന്ന് സംസാരിച്ച ഗൗരവ് ഗൊഗോയി ആരോപിച്ചു.
‘‘ബില്‍ ഭരണഘടനയെ ദുര്‍ബലപ്പെടുത്തുന്നതും ന്യൂനപക്ഷങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതുമാണ്. ബിൽ ഇന്ത്യന്‍ സമൂഹത്തെ ഭിന്നിപ്പിക്കുന്നു, ന്യൂനപക്ഷ അവകാശങ്ങള്‍ നിഷേധിക്കുന്നു’’ – ഗൗരവ് ഗൊഗോയി ചൂണ്ടിക്കാട്ടി. ബില്ലിന്മേല്‍ വിശദമായ ചര്‍ച്ച നടന്നുവെന്ന കേന്ദ്രമന്ത്രിമാരായ അമിത് ഷായുടേയും കിരണ്‍ റിജിജുവിന്റേയും അവകാശവാദവും ഗൗരവ് ഗൊഗോയി തള്ളി. വഖഫിനെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തവരെപ്പോലും ജെപിസിയിലേക്ക് വിളിച്ചുവെന്നും ഗൊഗോയി തുറന്നടിച്ചു. പ്രതിപക്ഷം മുന്നോട്ടുവെച്ച ഒരു ഭേദഗതി പോലും അംഗീകരിക്കാതെയാണ് ബിൽ ഇന്ന് അവതരിപ്പിച്ചത്.
അതിനിടെ എന്‍ഡിഎ ഘടകക്ഷികളായ ടിഡിപിയും ജെഡിയുവും ബില്ലിനെ അനുകൂലിച്ചു. മുസ്‌ലിം- ന്യൂനപക്ഷ ക്ഷേമത്തോടുള്ള പ്രതിബദ്ധതമൂലമാണ് തങ്ങള്‍ ബില്ലിനെ അനുകൂലിക്കുന്നതെന്നായിരുന്നു ടിഡിപി അംഗം കൃഷ്ണ പ്രസാദ് തനേട്ടി പറഞ്ഞത്. വഖഫ് ബില്‍ മുസ്‌ലിം വിരുദ്ധമല്ലെന്നായിരുന്നു ജെഡിയു നേതാവ് ലല്ലന്‍ സിങ് അഭിപ്രായപ്പെട്ടത്. ബില്ലിനോട് എതിര്‍പ്പുന്നയിക്കുന്ന പ്രതിപക്ഷ കക്ഷികളെയും ലല്ലന്‍ സിങ് രൂക്ഷമായി വിമര്‍ശിച്ചു. ബില്ലിനെ എതിര്‍ക്കുന്നവര്‍ വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും വഖഫിലൂടെ കൈവശംവയ്ക്കുന്ന സ്വത്തുക്കള്‍ നഷ്ടപ്പെട്ടുപോകുമെന്ന് ഇക്കൂട്ടർ ഭയക്കുന്നുവെന്നും ജെഡിയു അംഗം തുറന്നടിച്ചു.
- 3 day agoApr 03, 2025 02:14 PM IST
ജനത്തിന്റെ വികാരം മനസിലാക്കിയാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും കിരൺ റിജിജു.
- 3 day agoApr 03, 2025 02:12 PM IST
വിശദമായ കൂടിയാലോചനകളാണ് ബില്ലിൽ നടത്തിയതെന്ന് കിരൺ റിജിജു
- 3 day agoApr 03, 2025 02:07 PM IST
ബില്ലിനെ പിന്തുണയ്ക്കണമെന്ന് സഭാ നേതൃത്വം ആവശ്യപ്പെടുന്നു. എംപിമാരോട് വിഷയം ഉന്നയിച്ചിട്ട് പരിഹാരമില്ലാത്തതു കൊണ്ടാണ് തങ്ങളോട് പറഞ്ഞതെന്നും കിരൺ റിജിജു.
- 3 day agoApr 03, 2025 02:05 PM IST
600 ക്രിസ്ത്യൻ കുടുംബങ്ങളുടെ ഭൂമിയിൽ വഖഫ് അവകാശം ഉന്നയിക്കുന്നുവെന്ന് കിരൺ റിജിജു
- 3 day agoApr 03, 2025 01:45 PM IST
വഖഫ് ബില്ലിന് എതിരായ ആരോപണങ്ങളെ എല്ലാം താൻ വ്യക്തമായി നിരസിക്കുന്നുവെന്ന് കിരൺ റിജിജു. വഖഫ് സ്വത്തിന്റെ നടത്തിപ്പ്, ഗുണഭോക്താവും എന്നിവ മുസ്‌ലിംകൾക്കു മാത്രമാണ്, ഒരു അമുസ്‌ലിമിനും അതിൽ ഇടപെടാൻ കഴിയില്ലെന്നും കിരൺ റിജിജു.
- 3 day agoApr 03, 2025 01:02 PM IST
മന്ത്രി കിരൺ റിജിജു ബിൽ അവതരിപ്പിക്കുന്നു.
- 3 day agoApr 03, 2025 01:02 PM IST
വഖഫ് നിയമഭേദഗതിയിൽ രാജ്യസഭയിൽ ചർച്ച തുടങ്ങി
- 3 day agoApr 03, 2025 12:33 PM IST
കർണാടക വഖഫിൽ അഴിമതി നടന്നിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ രാജ്യസഭയിൽ. വഖഫ് ഭൂമി കയ്യേറ്റം നടത്തിയിട്ടില്ലെന്ന് വാദിച്ച് മല്ലികാർജുൻ ഖർഗെ. ആരോപണങ്ങൾ തെളിയിക്കാൻ ബിജെപി തയ്യാറാകണം. അല്ലെങ്കിൽ അനുരാഗ് ഠാക്കൂർ രാജിവയ്ക്കണമെന്ന് ഖർഗെ.
- 3 day agoApr 03, 2025 11:08 AM IST
വഖഫ് നിയമഭേദഗതി ബിൽ ഉച്ചയ്ക്ക് 1 മണിയ്ക്ക് രാജ്യസഭയിൽ അവതരിപ്പിക്കും
- 3 day agoApr 03, 2025 10:50 AM IST
വഖഫ് നിയമ ഭേദഗതി ബില്ലിൽ ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ ഇന്ന് രാജ്യസഭയിൽ സംസാരിക്കും.
വഖഫ് സ്വത്തുക്കൾ നിയന്ത്രിക്കുക മാത്രമാണ് ബില്ലിന്റെ ലക്ഷ്യമെന്നായിരുന്നു ബിൽ അവതരണ വേളയിൽ കിരൺ റിജിജു പറഞ്ഞത്. യുപിഎ ഭരണമായിരുന്നുവെങ്കിൽ പാർലമെന്റ് വഖഫിന് നൽകുമായിരുന്നുവെന്നും ആരാധനാലയങ്ങൾ നിയന്ത്രിക്കാനല്ല വഖഫ് എന്നും കിരൺ റിജിജു സഭയിൽ ചൂണ്ടിക്കാട്ടി. നുണകൾ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും അദ്ദേഹം ലോക്സഭയിൽ വ്യക്തമാക്കി. പ്രതിപക്ഷം പറഞ്ഞത് അനുസരിച്ചാണ് ബിൽ ജെപിസിക്ക് വിട്ടത്. ജെപിസി നിർദേശങ്ങൾ അനുസരിച്ചുള്ള ഭേദഗതി വരുത്തിയാണ് ബിൽ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബില്ലിനെ എതിർത്ത് എഐസിസി ജനറൽ സെക്രട്ടറി കൂടിയായ കെ.സി. വേണുഗോപാൽ എംപിയും സംസാരിച്ചു. നിയമം അടിച്ചേൽപ്പിക്കുകയാണെന്നും ഭേദഗതികളിലെ എതിർപ്പ് അറിയിക്കാൻ പ്രതിപക്ഷത്തെ അനുവദിക്കണമെന്നുമായിരുന്നു വേണുഗോപാൽ പറഞ്ഞത്. ക്രമപ്രശ്നം ഉന്നയിച്ച് എൻ.കെ.പ്രേമചന്ദ്രനും സഭയിൽ സംസാരിച്ചു. യഥാർഥ ബില്ലിൽ ചർച്ച നടന്നിട്ടില്ലെന്ന പ്രേമചന്ദ്രന്റെ വാദം തള്ളിയാണ് അമിത് ഷാ സംസാരിച്ചത്. എല്ലാ ചട്ടങ്ങളും പാലിച്ചാണ് ബിൽ അവതരിപ്പിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. ബിൽ അവതരണത്തിനു ശേഷമുള്ള ചർച്ച ലോക്സഭയിൽ പുരോഗമിക്കുകയാണ്.