ADVERTISEMENT

ചെന്നൈ ∙ വിവാദ ആൾദൈവം നിത്യാനന്ദ മരിച്ചെന്ന പ്രചാരണം ശരിയല്ലെന്ന്, അദ്ദേഹം സ്ഥാപിച്ചതെന്ന് അവകാശപ്പെടുന്ന സ്വതന്ത്ര രാജ്യം ‘കൈലാസ’ വ്യക്തമാക്കി. നിത്യാനന്ദ സുരക്ഷിതനാണെന്നും പ്രവർത്തനങ്ങളിൽ സജീവമാണെന്നും സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. നിത്യാനന്ദ ഉഗാദി ആഘോഷത്തിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു. നിത്യാനന്ദ ഇന്ന് ഭക്തരെ അഭിസംബോധന ചെയ്യുമെന്നും അറിയിച്ചു.

നിത്യാനന്ദ ജീവത്യാഗം ചെയ്തെന്ന് അദ്ദേഹത്തിന്റെ സഹോദരീ പുത്രനും അനുയായിയുമായ സുന്ദരേശനാണു കഴിഞ്ഞ ദിവസം അറിയിച്ചത്. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി കൈലാസ രംഗത്തെത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആശ്രമങ്ങളും ഒട്ടേറെ ശിഷ്യരുമുണ്ടായിരുന്ന നിത്യാനന്ദ 2019ലാണ് രാജ്യം വിട്ടത്.

3 മക്കളെ നിത്യാനന്ദ തട്ടിക്കൊണ്ടു പോയെന്ന തമിഴ്നാട് സ്വദേശികളുടെ പരാതിയിൽ പൊലീസ് നടപടി ആരംഭിച്ചതിനെ തുടർന്നാണു മുങ്ങിയത്. 2004 മുതൽ 2009 വരെ തന്നെ പീഡിപ്പിച്ചെന്ന് യുവതി 2010ൽ നൽകിയ പരാതിയിലും പൊലീസ് കേസെടുത്തിരുന്നു. നിലവിൽ, ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിന് സമീപമുള്ള ദ്വീപിൽ ‘കൈലാസ’ എന്ന സ്ഥലത്ത് കഴിയുകയാണെന്നാണു സൂചന. വിവിധ വസ്തുക്കൾ അടക്കം 10,000 കോടി രൂപയുടെ ആസ്തി നിത്യാനന്ദയ്ക്കുണ്ടെന്നാണു വിവരം.

English Summary:

Nithyananda Death Hoax: Controversial Godman Nithyananda is Alive and Well, Claims Kailaasa

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com