ADVERTISEMENT

കൽപറ്റ∙ സൗദി അറേബ്യയിൽ നടന്ന വാഹനാപകടത്തിൽ വയനാട് സ്വദേശിനി ടീന (26) മരിച്ചത് ജോലി രാജിവച്ച് മടങ്ങാനിരിക്കെ. അപകടത്തിൽ പ്രതിശ്രുത വരനും വയനാട് സ്വദേശിയുമായ അഖിലും (27) മരിച്ചിരുന്നു. ഇരുവരും നാട്ടിലെത്തി ജൂൺ 16ന് വിവാഹം കഴിക്കാനിരിക്കെയാണ് അപകടമുണ്ടായത്. യുകെയിൽ ജോലി ചെയ്യുകയായിരുന്ന അമ്പലവയൽ ഇളയിടത്ത് മഠത്തിൽ അഖിൽ അലക്സും സൗദിയിൽ കാർഡിയാക് സെന്ററിൽ നഴ്സായ നടവയൽ നെയ്ക്കുപ്പ കാരിക്കുന്നേൽ ടീനയും ബുധനാഴ്ച വൈകീട്ട് നടന്ന വാഹനാപകടത്തിലാണ് മരിച്ചത്.

രണ്ടു വർഷത്തോളമായി ടീന സൗദിയിൽ നഴ്സായി ജോലി ചെയ്യുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. നാലു മാസം മുമ്പാണ് ടീന അവസാനമായി വീട്ടിലെത്തിയത്. സൗദിയിലെ ജോലി രാജിവച്ച് വിവാഹ ശേഷം അഖിലിനൊപ്പം യുകെയിലേക്കു പോകാനായിരുന്നു തീരുമാനം. സൗദിയിൽ അവധി ദിവസങ്ങളായതിനാൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം ലഭിക്കാൻ അടുത്ത ദിവസം ആകുമെന്നാണ് ലഭിക്കുന്ന വിവരമെന്നും ബന്ധുക്കൾ പറഞ്ഞു.

നാലു വർഷം മുമ്പാണ് അഖിൽ യുകെയിലേക്കു പോയത്. അവിടെ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു. അനുജൻ ഡെനിൽ അലക്സ് യുകെയിൽ നഴ്സായി ജോലി ചെയ്യുകയാണ്. വിവാഹത്തിനുള്ള ഒരുക്കത്തിലായിരുന്നു അഖിലിന്റെ വീട്. ഇന്നലെ വൈകിട്ട് പ്രാദേശിക സമയം നാലരയോടെയാണ് സൗദി അറേബ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ അൽ ഉലക്ക് സമീപം അപകടമുണ്ടായത്. അപകടത്തിൽ 5 പേരാണ് മരിച്ചത്. മരിച്ച മറ്റു 3 പേർ മദീന സ്വദേശികൾ ആണ്. അൽ ഉലയിൽനിന്ന് ഏകദേശം 150 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്.

ഇവർ സഞ്ചരിച്ച കാറും സൗദി സ്വദേശികളുടെ ‌കാറും കൂട്ടിയിടിച്ചു തീപിടിക്കുകയായിരുന്നു. ടീനയുടേയും അഖിലിന്റെയും മൃതദേഹം തിരിച്ചറിയാൻ സാധിക്കാത്ത വിധം കത്തിയെരിഞ്ഞെന്നാണ് മലയാളി സാമൂഹികപ്രവർത്തകർ നൽകുന്ന വിവരം.

English Summary:

Saudi Arabia Car Accident: Wayanad couple dies in Saudi Arabia car accident. Tina and Akhil, who were engaged and planned to marry soon, were killed in a tragic accident near Al Ula.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com