‘മുളകാപൊടി’ ഏറ്റവും എളുപ്പത്തിൽ എങ്ങനെ തയാറാക്കാം : ലക്ഷ്മി നായർ
Mail This Article
ദോശയ്ക്കും ഇഡ്ഡലിക്കും കറിയായി ഏറ്റവും എളുപ്പത്തിൽ വീട്ടിൽ തയാറാക്കാവുന്ന പൊടിയാണ് മുളകാപൊടി, നമ്മുടെ നാട്ടിൽ ഇത് ഇഡ്ലിപ്പൊടിയെന്നും അറിയപ്പെടുന്നു. തമിഴ് സ്റ്റൈലിൽ മുളകാപൊടിയെന്ന് പറയും. വെളുത്തുള്ളി, കടലപ്പരിപ്പ്, കായം എന്നിവ ചേർത്തും ഇത് തയാറാക്കാം. ഇവിടെ ലക്ഷ്മി നായർ ഏറ്റവും എളുപ്പത്തിൽ മുളകാപൊടി തയാറാക്കുന്ന വിധമാണ് പരിചയപ്പെടുത്തുന്നത്. നന്നായി വറുത്തെടുത്ത ഉഴന്ന് പരിപ്പാണ് പ്രധാന ചേരുവ. തമിഴ്നാട്ടിൽ നല്ലെണ്ണയിലാണ് ഈ പൊടി കുഴച്ച് കഴിക്കുന്നത്.
ചേരുവകൾ
- ഉഴുന്ന് – 1 കപ്പ്
- മുളകുപൊടി – 1 ടേബിൾസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചൂടായ ചീനച്ചട്ടിയിൽ ഉഴുന്ന് ഇട്ട് നല്ല ബ്രൗൺ കളർ ആകുന്നതുവരെ വറുത്തെടുക്കുക. അൽപം തണുത്തുകഴിഞ്ഞ് (ചെറിയ ചൂടിൽ)മുളകുപൊടി ചേർത്ത് ഇളക്കുക, ശേഷം ഉപ്പ് ചേർത്ത് ഇളക്കി അടുപ്പിൽ നിന്ന് വാങ്ങുക. ചൂടാറിയതിനുശേഷം മിക്സിയിൽ പൊടിച്ചെടുക്കുക. അത് ഒരു ടിന്നിലേക്ക് മാറ്റുക. ആവശ്യമുളളപ്പോൾ കുറച്ച് പൊടിയെടുത്ത് വെളിച്ചെണ്ണ ഒഴിച്ച് ഉപയോഗിക്കാം. ദോശയ്ക്കും ഇഡ്ഡലിക്കുമൊപ്പം കഴിക്കാവുന്ന കറിയാണ്. വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിച്ചു വച്ച് ഉപയോഗിക്കാം.