രുചിയൂറും ഇളനീർ പുഡ്ഡിങ് : വിഡിയോയുമായി ലേഖാ ശ്രീകുമാർ

Mail This Article
വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പത്തിൽ കരിക്ക് പുഡ്ഡിങ് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- ചൈന ഗ്രാസ് (അഗർ അഗർ )
- കരിക്ക് ഫ്ലെഷ് - ഒരു മുറി കരിക്കിന്റെ ഫ്ലെഷ്
- കരിക്കിൻ വെള്ളം - 3 1/2 - 4 ഗ്ലാസ്സ്
- പഞ്ചസാര - 2 കപ്പ്
- ഉപ്പ് - 1 നുള്ള്
തയാറാക്കുന്ന വിധം
ആദ്യമായി ചൈനാഗ്രാസ് ചെറുതായി മുറിച്ച് പത്തു മിനിട്ട് വെള്ളത്തിൽ ഇട്ടു വയ്ക്കുക. അതിനുശേഷം രണ്ടു കരിക്കിന്റെ വെള്ളം (3 1/2 - 4 ഗ്ലാസ്സ്) റെഡിയാക്കി വയ്ക്കുക. . കരിക്കിന്റെ ഫ്ലെഷ് (ഒരു കരിക്കിന്റ പകുതി മതിയാകും) എടുക്കുക. തീരെ ലൂസായിട്ടുള്ള കരിക്ക് ഉപയോഗിക്കരുത്. കുറച്ചു ഹാർഡ് ആയിട്ടുള്ള കരിക്ക് എടുക്കാൻ ശ്രദ്ധിക്കണം. കരിക്കിന്റെ ഫ്ലെഷ് ചെറുതായി മുറിച്ചെടുക്കുക. ഇനി ഗ്യാസ് കത്തിച്ച് ഒരു പാൻ വച്ച് അതിലേക്ക് നേരത്തെ കുതിർത്തു വച്ചിരുന്ന ചൈന ഗ്രാസ് ഈ പാത്രത്തിലേക്ക് ഒഴിക്കുക. ഇത് നന്നായി മെൽറ്റായി വരുമ്പോൾ ഒരു കപ്പ് പഞ്ചസാര ചേർത്ത് നന്നായി തിളപ്പിക്കുക. തിളച്ചു കഴിയുമ്പോൾ തീ ഓഫ് ചെയ്യുക. ഇതിലേക്ക് ഒരു നുള്ള് ഉപ്പ് ചേർത്ത് ഇളക്കുക. ഇത് ഒന്ന് ചെറുതായി തണുത്ത് (5 മിനിറ്റ് നേരം തണുപ്പിച്ചാൽ മതിയാകും) കഴിയുമ്പോൾ (തീരെ തണുക്കരുത്) കരിക്കിന്റെ വെള്ളം ഇതിലേക്ക് ഒഴിക്കുക. അതിനു ശേഷം ഇത് മറ്റൊരു പാത്രത്തിലേക്ക് അരിച്ചൊഴിക്കുക. ഇനി കരിക്കിന്റെ ചെറുതാക്കി മുറിച്ചു വച്ച കഷണങ്ങൾ ഇതിലേക്ക് ഇട്ടു കൊടുക്കുക. അതിനുശേഷം ഇത് രണ്ടു മണിക്കൂർ ഫ്രിഡ്‌ജിൽ വയ്ക്കുക. ഫ്രീസറിൽ വയ്ക്കരുത്. രണ്ടു മണിക്കൂറിനു ശേഷം ഇത് കട്ട് ചെയ്‌തു ഉപയോഗിക്കാം.
English Summary : Tender Coconut Pudding recipe by Lekha M G Sreekumar