ഇതൊക്കെ നിസ്സാരം! ഭീമന്‍ ചീവീടിനെ ചിപ്സ് പോലെ കടിച്ചു തിന്നുന്ന യുവാവിന്റെ വൈറല്‍ വിഡിയോ

Mail This Article
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ ആളുകൾ പ്രാണികൾ, എലികൾ, പാമ്പുകള്‍ മുതലായവയെല്ലാം ഭക്ഷണമായി കഴിക്കുന്നു. ഇക്കാര്യം അറിയാമെങ്കിലും അവ ആസ്വദിച്ച് കഴിക്കുന്ന വിഡിയോ കണ്ടാല്‍ എങ്ങനെയിരിക്കും? അത്തരത്തിലൊരു വിഡിയോ ഈയിടെ സമൂഹമാധ്യമങ്ങളിൽ വൈറലായി.
തായ്-ചൈനീസ് കണ്ടന്‍റ് ക്രിയേറ്ററായ സോൺസെർൺ ലിൻ ആണ് ഈ വിഡിയോയില്‍. ഒരു സ്നാക്സ് വെൻഡിങ് മെഷീനിൽ നിന്ന് എടുത്ത ഭീമന്‍ ചീവീടുകളെ, ചിപ്സ് പോലെ കറുമുറാ കടിച്ചു തിന്നുന്ന ലിന്നിനെ വിഡിയോയില്‍ കാണാം. മൂന്നു ചീവീടുകള്‍ ഇയാള്‍ ഒരു കുപ്പിയില്‍ നിന്നും പുറത്തേക്ക് ഇടുന്നു. അവയില്‍ ഒന്നിനെ എടുത്തു കറുമുറാ കഴിക്കുന്നു.
ഇതിനോടകം ലക്ഷക്കണക്കിനാളുകള്‍ ഈ വിഡിയോ കണ്ടുകഴിഞ്ഞു. ചീവീട് മാത്രമല്ല, മറ്റു പ്രാണികളെയും മത്സ്യവും മാംസവുമെല്ലാം കഴിക്കുന്ന വിഡിയോകള്‍ ഇദ്ദേഹത്തിന്‍റെ ഇന്‍സ്റ്റഗ്രാമില്‍ കാണാം.
ജപ്പാനില്‍ ചീവീടുകളെ ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഭവങ്ങള്‍ സാധാരണയാണ്. 170 ചീവീടുകളെ ഉപയോഗിച്ച് ഉണ്ടാക്കുന്ന റാമെന്‍ വിളമ്പുന്ന ആൻറ്റിസികാഡ, ടോക്കിയോയിലെ പ്രശസ്തമായ റസ്റ്റോറന്റാണ്. വളരെയേറെ ജനപ്രിയമായ ഒരു വിഭവമാണ് ഇത്. സുസ്ഥിര ഊർജ്ജ കമ്പനിയായ തായോ ഗ്രീൻ എനർജിയുമായി സഹകരിച്ച്, റസ്റ്ററന്റ് തന്നെ വളര്‍ത്തിയെടുക്കുന്ന ചീവീടുകളെയാണ് ഇതിനായി ഉപയോഗിക്കുന്നത്.
ചീവീടുകള്‍ മാത്രമല്ല, പട്ടുനൂൽപ്പുഴു(കൈക്കോ), തേനീച്ച ലാർവകൾ(ഹച്ചിനോക്കോ), സ്റ്റോൺഫ്ലൈ ലാർവകൾ (സസാമുഷി) തുടങ്ങിയവയെല്ലാം ജപ്പാനില്‍ വിവിധ വിഭവങ്ങള്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന ജീവികളാണ്.