ചായക്കടയിലെ മൊരിഞ്ഞ ഉഴുന്നുവട വീട്ടിലുണ്ടാക്കാം
Mail This Article
എല്ലാരും എപ്പോഴും പറയുന്ന കാര്യമാണ് ഉഴുന്നുവട ഷേപ്പ് കിട്ടുന്നില്ല പൊങ്ങിവന്നില്ല ചായക്കടയിൽ നിന്ന് വാങ്ങുന്ന പോലെ ആയില്ല എന്നൊക്കെ. ഒന്നു രണ്ട് കാര്യങ്ങൾ ചെയ്താൽ എളുപ്പത്തിൽ ചായക്കടയിൽ നിന്ന് കിട്ടുന്ന മൊരിഞ്ഞ ഉരുണ്ട ഉള്ളിൽ സോഫ്റ്റ് ആയ വട നിങ്ങൾക്കും ഉണ്ടാക്കാം. ഇത് പോലെ ചെയ്ത് നോക്കൂ.
ആവശ്യമുള്ള ചേരുവകൾ
- ഉഴുന്ന് പരിപ്പ് - 2 കപ്പ്
- വെള്ളം
- വറുത്ത അരിപ്പൊടി - 1/4 കപ്പ്
- ഉപ്പ് - ആവശ്യത്തിന്
- കായപ്പൊടി – 1/2 ടീസ്പൂൺ
- സവാള – ഒന്നിന്റെ പകുതി ചെറുതായി അരിഞ്ഞത്
- പച്ചമുളക് – 1 എണ്ണം ചെറുതായി അരിഞ്ഞത്
- വറ്റൽമുളക് – 1 എണ്ണം ചെറുതായി അരിഞ്ഞത്
- കുരുമുളക് – 1 ടീസ്പൂൺ ചതച്ചത്
- കറിവേപ്പില – 2 തണ്ട് അരിഞ്ഞത്
- ഇഞ്ചി – 1 കഷണം, ചെറുതായി അരിഞ്ഞത്
- ഓയിൽ – വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഉഴുന്ന് നന്നായി കഴുകി ഒരു മണിക്കൂർ കുതിരാൻ വയ്ക്കുക. വെള്ളം ഊറ്റിക്കളഞ്ഞ ശേഷം ഒന്നോ രണ്ടോ സ്പൂൺ വെള്ളം മാത്രം ചേർത്ത് നാല് തവണയായി മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഈ മാവ് കൈ കൊണ്ട് നന്നായി 5 മിനിറ്റ് അടിച്ചു പതപ്പിച്ച ശേഷം 5 മണിക്കൂർ പുളിക്കാനായി മാറ്റിവയ്ക്കുക. അരിപ്പൊടിയും ബാക്കി ചേരുവകളും ചേർത്ത് വടയുടെ കൂട്ട് തയാറാക്കുക.
എണ്ണ നന്നായി ചൂടായാൽ തീ കുറച്ചു വയ്ക്കുക. കൈ രണ്ടും നനച്ച ശേഷം വലിയൊരു ഉരുള മാവെടുത്തു ഉരുട്ടി വിരൽ നനച്ചു വടയുടെ നടുവിൽ വലിയൊരു ദ്വാരം ഇടുക. എന്നിട് എണ്ണയിലിട്ട് ചെറിയ തീയിൽ ഗോൾഡൻ ബ്രൗൺ ആകുമ്പോൾ വറത്തു കോരുക. ചമ്മന്തി അല്ലെങ്കിൽ സാമ്പാർ കൂട്ടി കഴിക്കാം.
English Summary : Uzhunnu Vada Recipe, Easy Snack