ADVERTISEMENT

പ്രഭാത ഭക്ഷണത്തിനൊരുക്കാം നുറുക്കു ഗോതമ്പ് കൊണ്ട് ഇഡ്ഡലിയും കൂടെ റസ്റ്ററന്റ് സ്റ്റൈൽ ചട്ണിയും.

ചേരുവകൾ

  • നുറുക്കു ഗോതമ്പ് – 1/2 കപ്പ്‌
  • ഉഴുന്ന് – 1/4 കപ്പ്‌
  • ഉപ്പ് – ആവശ്യത്തിന്

ഉഴുന്നും ഗോതമ്പും നന്നായി വെള്ളത്തിൽ കുതിർത്തതിനു ശേഷം  ആവശ്യത്തിന് ഉപ്പ്‌ ചേർത്ത് അരച്ചെടുക്കുക.

മാവ് നന്നായി പൊങ്ങിവന്നതിനു ശേഷം ഇഡ്ഡലി തട്ടിൽ എണ്ണ പുരട്ടിയതിനു ശേഷം ഓരോ തട്ടിലും ഒഴിച്ച് ഇഡ്ഡലി ഉണ്ടാക്കുക.

തേങ്ങാ ചട്നി

  • തേങ്ങാ – 1/2 കപ്പ്
  • ചുവന്നുള്ളി – 1
  • വെളുത്തുള്ളി – 1 അല്ലി
  • ഇഞ്ചി – 1 ചെറിയ കഷ്ണം
  • പൊട്ടുകടല – 1 ടീസ്പൂൺ
  • ജീരകം – 1നുള്ള്
  • ഉപ്പ് – ആവശ്യത്തിന്

 

വറുത്തിടാൻ

  • കടുക് – 1 ടീസ്പൂൺ
  • മുളക്‌ – 1
  • കറിവേപ്പില
  • വെളിച്ചെണ്ണ

തേങ്ങയും, ബാക്കി എല്ലാ ചേരുവകളും ചേർത്ത്  അരച്ചതിനു ശേഷം കടുക് വറുത്ത് ചേർത്താൽ ചമ്മന്തി തയാർ.

English Summary : Broken wheat idli with Coconut chutney

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com