ADVERTISEMENT

വെറുതെ ഇരുന്നു കൊറിക്കാനും അതിഥികൾക്കു വിളമ്പാനും സൂക്ഷിച്ചു വയ്ക്കാനും പിന്നീട് കഴിക്കാനും എല്ലാവർക്കും ഇഷ്ടമുള്ള പലഹാരം ആണ് അച്ചപ്പം. വളരെ എളുപ്പത്തിൽ പച്ചരിയോ മുട്ടയോ ചേർക്കാതെ അച്ചപ്പം ചുട്ടെടുക്കാം.

ചേരുവകൾ

  • മൈദ - 2 കപ്പ്‌
  • പഞ്ചസാര - 1/2 കപ്പ്‌
  • എള്ള് - 1 ടേബിൾസ്പൂൺ
  • വെള്ളം 
  • എണ്ണ

തയാറാക്കുന്ന വിധം വിഡിയോ കാണാം

  • മൈദയും പഞ്ചസാരയും ആദ്യം കൂട്ടി യോജിപ്പിക്കുക.
  • ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് ദോശ മാവിന്റെ അയവിൽ മാവ് തയാറാക്കുക.
  • കലക്കിയ മാവിലേക്കു എള്ള് ചേർത്ത് യോജിപ്പിക്കുക.
  • ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കിയതിനു ശേഷം അച്ഛപ്പത്തിന്റെ അച്ച് എണ്ണയിൽ മുക്കിപിടിക്കുക.
  • അച്ച് നന്നായി ചൂടായതിനു ശേഷം തയാറാക്കിയ മാവിൽ മുക്കുക.
  • അച്ചിന്റെ മുക്കാൽ ഭാഗം വരെ മാവിൽ മുക്കിയാൽ മതി.
  • ഇനി മാവിൽ മുക്കിയ അച്ച് നേരെ തിളച്ച എണ്ണയിൽ മുക്കുക. അച്ചപ്പം മൂപ്പാകുമ്പോൾ അച്ചിൽ നിന്നു തനിയെ വിട്ടു പോരും. ഇല്ലെങ്കിൽ അച്ചിൽ മെല്ലേ ഒന്നു തട്ടിയാൽ മതി.
  • അച്ചപ്പം മറിച്ചിട്ടു മൂപ്പിച്ചു കോരുക.

English Summary : Making the perfect Achappam.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com