ADVERTISEMENT

ശരീരത്തിന് ആരോഗ്യം ലഭിക്കണമെങ്കില്‍ നല്ല ഭക്ഷണരീതി പിന്തുടരണം. പ്രോട്ടീനും ഫൈബറും എല്ലാ പോഷകങ്ങളും അടങ്ങിയ വിഭവമെങ്കിൽ ഏറ്റവും നല്ലത്. രാവിലെ ബ്രേക്ക്ഫാസ്റ്റിനൊപ്പം കഴിക്കാനായി ഇതാ ഒരു ഹൈ പ്രോട്ടീൻ കറി. എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു നാടൻ ചെറുപയർ കറി. എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാമെന്നു നോക്കാം. 

ചേരുവകൾ

•ചെറുപയർ -ഒരു കപ്പ്
•വെള്ളം -മൂന്നര കപ്പ്
•വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ
•കടുക് -ഒരു ടീസ്പൂൺ
•കറുവപ്പട്ട -രണ്ട്
•ഏലക്കായ -രണ്ട്
•ഗ്രാമ്പൂ- 2
•ബേ ലീഫ് -രണ്ട്
•മുളകുപൊടി -ഒരു ടീസ്പൂൺ
•മഞ്ഞൾ പൊടി -അര ടീസ്പൂൺ
•ജീരകപ്പൊടി -അര ടീസ്പൂൺ
•ചെറിയുള്ളി- ഒരു കപ്പ്
•ഇഞ്ചി- ഒരു ടേബിൾ സ്പൂൺ
•വെളുത്തുള്ളി -ഒരു ടേബിൾസ്പൂൺ
•പച്ചമുളക് -മൂന്ന്
•കറിവേപ്പില
•തക്കാളി - 1
•തേങ്ങ ചിരവിയത് -അരക്കപ്പ്
•ജീരകം -അര ടീസ്പൂൺ
•ഉപ്പ് - 1 ടീസ്പൂൺ

തയാറാക്കുന്ന വിധം 

കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ആദ്യം കടുക് ചേർത്ത് പൊട്ടിക്കാം. ഇനി മസാലകൾ ചേർത്ത് നന്നായി വഴറ്റാം, തീ ഓഫ് ചെയ്തതിനുശേഷം മസാലപ്പൊടികൾ ചേർത്ത് ജസ്റ്റ് ഒന്ന് മിക്സ് ചെയ്യാം.  ഇതിലേക്ക് ഇഞ്ചി ചെറിയുള്ളി വെളുത്തുള്ളി ഇവ ചതച്ചതും കറിവേപ്പില പച്ചമുളക് ഇവയും ചേർത്ത് സ്റ്റോവ് ഓൺ ചെയ്യാം. 

ഒന്ന് യോജിപ്പിച്ച് കഴിഞ്ഞാൽ തക്കാളി ചേർക്കാം, വെള്ളം ഒഴിച്ച് ഒന്നുകൂടി മിക്സ് ചെയ്യുക, ഉപ്പും ചെറുപയറും ചേർത്തതിനുശേഷം കുക്കർ അടയ്ക്കാം മൂന്നു വിസിൽ വേവിക്കണം. ഈ സമയം തേങ്ങ അരച്ചെടുക്കാം തേങ്ങയും ജീരകവും അല്പം വെള്ളവും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക, ഇത് വെന്ത ചെറുപയറിലേക്ക് ചേർക്കാം ആവശ്യമെങ്കിൽ കുറച്ചു വെള്ളം കൂടി ചേർക്കാം നല്ലപോലെ തിളപ്പിച്ച് കഴിഞ്ഞാൽ തീ ഓഫ് ചെയ്യാം.

English Summary:

High Protein Moong dal Curry Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com