ഖാസികുന്നുകളിൽ തട്ടിത്തകരുന്ന മേഘങ്ങൾ; ഡിസംബറിൽ കുടിവെള്ളമില്ലാത്ത ചിറാപുഞ്ചി; ഈ മഴ കേരളവും സൂക്ഷിക്കണം!
Mail This Article
ഏറ്റവും കൂടുതൽ മഴ കിട്ടുന്ന ചിറാപുഞ്ചിയിൽ എന്തുകൊണ്ട് വേനൽ കഠിനമാകുന്നു. തീവ്രമഴയും പ്രളയഭീതിയും നേരിടുന്ന കേരളത്തിന് ഇതിൽ നിന്ന് എന്തെങ്കിലും പഠിക്കാനുണ്ടോ? ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന് 150 വർഷം തികയുന്ന വേളയിൽ ചിറാപുഞ്ചിയുടെ മാറുന്ന മഴക്കണക്കുകളിലൂടെ ഒരു സഞ്ചാരം. ഒരിടത്ത് ഒരിടത്ത് ഒരിക്കൽ ഒരു ചിറാപുഞ്ചി ഉണ്ടായിരുന്നു. ഇന്ന് അവിടെ മഴമാത്രമേയുള്ളൂ, മണ്ണും മനുഷ്യരുമില്ല എന്നു സിലബസ് തിരുത്തേണ്ടി വരുമോ എന്ന ചോദ്യത്തിനാണ് കാലം ഉത്തരം തേടുന്നത്. മഴ മാലപ്പടക്കം പൊട്ടിക്കുന്ന ചിറാപുഞ്ചിക്കു മേൽ ഉരുണ്ടുകൂടുന്നതു പുതിയ കുറെ യാഥാർഥ്യങ്ങളാണ്. ഒത്തിരി മഴ നല്ലതാണോ? ഇടിമുഴക്കം പോലെ ചോദ്യം. അല്ല എന്നു ചിറാപുഞ്ചിയുടെ അനുഭവം. മണ്ണും പച്ചപ്പും മാത്രമല്ല, ചരിത്രവും സംസ്കാരവും ഒലിച്ചുപോവുകയാണ്. ലോകത്തിലെ ഏറ്റവും നനഞ്ഞു കുതിർന്ന പ്രദേശത്ത് മേയ് മുതൽ ജൂലൈ വരെയാണു മഴക്കാലം. പിന്നെ ഇടവിട്ടു മാത്രം. ഡിസംബറിൽ ഉമിയം നദി ഉൾപ്പെടെ എല്ലാം വറ്റും. ഇത്തിരിമാത്രം പെയ്യുന്ന രാജസ്ഥാനിൽ വേനൽക്കാലത്ത് ഇതിലേറെയാണു പ്രതിശീർഷ