വിഷാദരോഗം, ആത്മഹത്യ... ബ്രിട്ടിഷുകാർ തോറ്റു വിറച്ച മഴ; ഖാസിക്കുന്നിനെ ഭീതിയിൽ ആഴ്ത്തിയ ഹാരിയുടെ പ്രേതം
Mail This Article
വൻതോതിൽ കൽക്കരി – പാറ ഖനനം നടക്കുന്ന പ്രദേശമായി മേഘാലയയിലെ ഖാസിക്കുന്നുകൾ മാറിയിട്ട് വർഷങ്ങളായി. റാറ്റ് ഹോൾ എന്ന നാടൻ വിദ്യ ഉപയോഗിച്ച് മല തുരന്ന് അകത്തേക്ക് നുഴഞ്ഞുകയറി കൽക്കരി മാന്തിയെടുക്കുന്ന ഈ വിദ്യ പാരിസ്ഥിതിക സന്തുലത്തിനു ദോഷമാണെന്നു മനസ്സിലാക്കിയ ഹരിത ട്രൈബ്യൂണൽ 2014ൽ ഇത് നിരോധിച്ചു. എന്നാലും ഗ്രാമങ്ങളിൽ ഇപ്പോഴും ഇത്തരം ഖനനം നടക്കുന്നു. അത് ചിറാപുഞ്ചിയുടെ ഭൂഘടനയെ പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നു. ഇതേ റാറ്റ് ഹോൾ വിദ്യ സിൽക്കാര്യയിലെ ടണലിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ഉപയോഗിച്ചു എന്നതു മറ്റൊരു കാര്യം. ജാർഖണ്ഡിലെ കൽക്കരി അടരുകൾ കട്ടിയുള്ളതാണെങ്കിൽ മേഘാലയയിലേത് ദുർബലമാണ്. പലപ്പോഴും ഇതിൽ കയറുന്ന ആളുകൾ കൽക്കരി അടർന്നു വീണ് മരിക്കുന്നത് പതിവായതിനാലാണ് കോടതി ഇതു നിരോധിച്ചത്. എന്നിട്ടും 2018ൽ 15 പേർ മരിച്ച കാര്യം ഗ്രാമീണർ ഇപ്പോഴും ഞെട്ടലോടെ ഓർമിക്കുന്നു.