മനുഷ്യ സ്വഭാവം പഠിച്ച് നൊബേൽ നേടിയ മനഃശാസ്ത്രജ്ഞന്റെ അന്ത്യം; രഹസ്യമാക്കി വച്ച ആത്മഹത്യാ വാർത്ത പുറത്ത്; എന്താണ് ‘സ്വിസ് സൂയിസൈഡ്?’

Mail This Article
ആത്മഹത്യയെക്കുറിച്ചു നമ്മൾ നിത്യം കേൾക്കുന്നു. പ്രശസ്ത ഡോക്ടർ സ്വന്തം ഫാം ഹൗസിൽ പോയി ആത്മഹത്യ ചെയ്തത് അടുത്തിടെ കേട്ടതാണ്. അതൊരു സ്വകാര്യ തീരുമാനമാകാം. പക്ഷേ മനുഷ്യർ തീരുമാനങ്ങൾ എടുക്കുന്നതെങ്ങനെ എന്നതിനെക്കുറിച്ചുള്ള പഠനത്തിന് നൊബേൽ സമ്മാനം കിട്ടിയ മനഃശാസ്ത്രജ്ഞൻ ഒടുവിൽ 90–ാം വയസിൽ ഒരു തീരുമാനമെടുത്തു– ജീവിതം അവസാനിപ്പിക്കുക. സ്വിറ്റ്സർലൻഡിൽ പോയി പരസഹായത്തോടെ ‘ആത്മഹത്യ’ ചെയ്തു! അതാണ് ഡാനിയേൽ കാനമൻ എന്ന പ്രിൻസ്റ്റൻ സർവകലാശാല സൈക്കോളജി പ്രഫസറുടെ കഥ. എന്തുകൊണ്ട് അങ്ങനെയൊരു തീരുമാനം? മനഃശാസ്ത്ര വിദഗ്ധന് എങ്ങനെ സാമ്പത്തികശാസ്ത്രത്തിൽ നൊബേൽ സമ്മാനം കിട്ടി? സ്വിറ്റ്സർലൻഡിൽ പോയാൽ ആത്മഹത്യ ചെയ്യാൻ കഴിയുമോ..? ഒരുപാട് കൗതുകരമായ രഹസ്യങ്ങളാണ് കാനമന്റെ ജീവിതവും മരണവും ഇതൾ വിടർത്തുന്നത്. മരണം സംഭവിച്ച് ഒരു വർഷം കഴിഞ്ഞ് അടുത്തിടെയാണ് അതൊരു ‘അസിസ്റ്റഡ് സൂയിസൈഡ്’ ആയിരുന്നെന്ന് ലോകം അറിയുന്നതുതന്നെ!!