ADVERTISEMENT

വായ്പ നൽകാൻ സിബിൽ സ്കോർ പോലുള്ള പല മാനദണ്ഡങ്ങളും പല രാജ്യങ്ങളും പിന്തുടരാറുണ്ട്. എന്നാൽ നന്നായി തടിച്ചവർക്ക് വായ്പ കൊടുക്കുന്ന വിശേഷമാണ് ഉഗാണ്ടയിൽ നിന്ന് വരുന്നത്. ദരിദ്ര രാജ്യങ്ങളിലൊന്നായ ഉഗാണ്ടയിൽ, ജനസംഖ്യയുടെ പകുതിയോളം ഓരോ ദിവസവും ആവശ്യമുള്ളതിനേക്കാൾ കുറച്ച് കലോറി മാത്രമേ കഴിക്കുന്നുള്ളൂ. അതുകൊണ്ടു തടിയുള്ളവർ പണക്കാരാണെന്നാണ് ഉഗാണ്ടയിൽ കരുതപ്പെടുന്നത്. 

അമേരിക്കൻ ഇക്കണോമിക് റിവ്യൂവിലെ ലേഖനമനുസരിച്ച് ഉഗാണ്ടയിൽ ബാങ്ക് വായ്പ ലഭിക്കാൻ വണ്ണമുള്ളവർക്ക് എളുപ്പമാണ് എന്നാണ്. വണ്ണം സമ്പത്തിന്റെ അടയാളമായി കണക്കാക്കുന്ന ഒരു രാജ്യത്ത് ഇതൊരു അതിശയമല്ല. എന്നാൽ യഥാർത്ഥത്തിൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിൽ, സമ്പന്നരായ ആളുകൾ മെലിഞ്ഞവരാണ് എന്ന പഠനങ്ങളും ഉണ്ട്. എന്തൊക്കെയായാലും ഇന്ത്യയിൽ വായ്പ ലഭിക്കാൻ മെലിഞ്ഞവർക്കും തടിച്ചവർക്കും സിബിൽ സ്കോർ ആവശ്യമാണ്.

English Summary : Obese people will get Loan in Uganda

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com