ലാപ്ടോപ് ഇറക്കുമതി നിയന്ത്രണം: 110 അപേക്ഷകൾ അംഗീകരിച്ചു
Mail This Article
×
ന്യൂഡൽഹി∙ ലാപ്ടോപ് ഇറക്കുമതിക്കുള്ള പുതിയ സംവിധാനം നിലവിൽ വന്ന് ആദ്യദിവസം, ആപ്പിൾ, ഡെൽ, ലെനോവോ എന്നിവയുടെ അടക്കം 110 അപേക്ഷകൾ കേന്ദ്രം അംഗീകരിച്ചു. ഈ കമ്പനികൾക്ക് യഥേഷ്ടം ലാപ്ടോപ് ഇറക്കുമതി ചെയ്യാം
ഇറക്കുമതിക്ക് ഒരു വർഷത്തേക്ക് കർശന നിയന്ത്രണങ്ങളുണ്ടാകില്ല. ഇന്നലെ മുതൽ കമ്പനികൾ ഓൺലൈനായി റജിസ്റ്റർ ചെയ്ത് സർക്കാരിൽ നിന്ന് ഓതറൈസേഷൻ വാങ്ങണമെന്നാണ് വ്യവസ്ഥ. അപേക്ഷിക്കുന്നവർക്കെല്ലാം ഉടനടി ഓതറൈസേഷൻ നൽകുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
English Summary:
Restrictions on Laptop Import
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.