ADVERTISEMENT

ഓഹരി വിപണിയിൽ താരമായി പ്രാജ് ഇൻഡസ്ട്രീസ്. ഡിവിഡൻഡ് നൽകുന്ന ഇവരുടെ ഓഹരി ഇന്നലെ 535 രൂപയിൽ ആയിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് അത് 596 രൂപ വരെ വ്യാപാരത്തിൽ ഉയർന്നു. ഇന്ന് ഒറ്റ ദിവസത്തിൽ 61 രൂപ കൂടി 11 ശതമാനത്തിൽ കൂടുതലാണ് ഓഹരി മൂല്യം ഉയർന്നിരിക്കുന്നത്. 671 രൂപയാണ് പ്രഭുദാസ് ലീലാധർ ഈ ഓഹരിക്ക് ടാർഗറ്റ് പ്രൈസ് ആയി നൽകിയിരിക്കുന്നത്.

നൂറിലധികം രാജ്യങ്ങളിൽ ഉപഭോക്താക്കളുള്ള, ഒരു കുത്തക കമ്പനിയാണ് പ്രാജ് ഇൻഡസ്ട്രീസ്. ഇതിന് കടവും ഇല്ല എന്നുള്ളതും ഈ ഓഹരിയുടെ ആകർഷണീയത വർധിപ്പിക്കുന്നു. എഥനോൾ നിർമാണ മേഖലയിലാണ് ഇവർ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പെട്രോളിന് പകരക്കാരനായും , പെട്രോളിന്റെ കൂടെ ചേർത്തും ഉപയോഗിക്കാമെന്നതിനാൽ എഥനോൾ ഉൽപ്പാദക കമ്പനികളുടെ ഭാവി സാധ്യതകൾ അനന്തമാണ്. ഇത് കൂടാതെയുള്ള ഉപയോഗങ്ങളും എഥനോളിനുണ്ട്.

ഭൂമിയുടെ സുസ്ഥിര നിലനിൽപ്പിനു മലിനീകരണം കുറയ്ക്കാൻ എഥനോൾ അടിസ്ഥാനമാക്കിയുള്ള ഇന്ധനങ്ങൾ സഹായിക്കുമെന്നുള്ളതും ഒരു 'സുസ്ഥിര വളർച്ച' ഉറപ്പു വരുത്തുന്ന ഓഹരി എന്ന നിലയിൽ പ്രാജ് ഇൻഡസ്ട്രിസിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com